എ​​​​​ന്തൊ​​​​​രു വേ​​​​​ദ​​​​​ന, എ​​​​​നി​​​​ക്കു വ​​​​യ്യ അ​​​​​ച്ഛാ..! അച്ഛന്‍റെ കൈകളിലേക്ക് ഓടിയ ഏഴു വയസുകാരിയെ വെടിവച്ചുകൊന്നു; മ്യാൻമർ പോലീസിന്‍റെ ക്രൂരത

യാ​​​​​ങ്കോ​​​​​ൺ: മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ലെ പ​​​​​ട്ടാ​​​​​ള​​​​​ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​നെ​​​​​തി​​​​​രാ​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​നി​​​​​ടെ ഏ​​​​​ഴു​​​​​വ​​​​​യ​​​​​സു​​​​​കാ​​​​​രി​​​​​യെ പോ​​​​​ലീ​​​​​സ് വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ന്ന സം​​​​​ഭ​​​​​വം ലോ​​​​​ക​​​​​മ​​​​​നഃ​​​​​സാ​​​​​ക്ഷി​​​​​യെ ഞെ​​​​​ട്ടി​​​​​ച്ചു.

ഖി​​​​​ൻ മ്യോ ​​​​​ചി​​​​​റ്റ് എ​​​​​ന്ന കു​​​​​ഞ്ഞ് അ​​​​​ച്ഛ​​​​​ന്‍റെ കൈ​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഓ​​​​​ട​​​​​വേ​​​​​യാ​​​​​ണു പോ​​​​​ലീ​​​​​സ് വെ​​​​​ടി​​​​​യു​​​​​തി​​​​​ർ​​​​​ത്ത​​​​​തെ​​​​​ന്നു കു​​​​​ടും ബാം​​​​​ഗ​​​​​ങ്ങ​​​​​ൾ പ​​​​​റ​​​​​ഞ്ഞു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, പ​​​​​ട്ടാ​​​​​ള​​​​​ത്തി​​​​​നെ​​​​​തി​​​​​രാ​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ൾ കൊ​​​​​ല്ല​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത് ഇ​​​​​താ​​​​​ദ്യ​​​​​മ​​​​​ല്ലെ​​​​​ന്നും ഇ​​​​​തു​​​​​വ​​​​​രെ ഇ​​​​​രു​​​​​പ​​​​​തി​​​​​നു മു​​​​​ക​​​​​ളി​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ളാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​തെ​​​​​ന്നും സേ​​​​​വ് ദ ​​​​​ചി​​​​​ൽ​​​​​ഡ്ര​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.

ചൊ​​​​​വ്വാ​​​​​ഴ്ച മാ​​​​​ണ്ഡ​​​​​ലേ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ദാ​​​​​രു​​​​​ണ സം​​​​​ഭ​​​​​വം. പ​​​​​ട്ടാ​​​​​ള​​​​​ത്തി​​​​​നെ​​​​​തി​​​​​രേ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ വീ​​​​​ടു​​​​​ക​​​​​ളി​​​​​ൽ റെ​​​​​യ്ഡ് ന​​​​​ട​​​​​ത്താ​​​​​നെ​​​​​ത്തി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു പോ​​​​​ലീ​​​​​സ്.

ഖി​​​​​ന്നി​​​​​ന്‍റെ വീ​​​​​ട് ച​​​​​വി​​​​​ട്ടി​​​​​ത്തു​​​​​റ​​​​​ന്ന പോ​​​​​ലീ​​​​​സു​​​​​കാ​​​​​ർ അ​​​​​ച്ഛ​​​​​നോ​​​ട്, കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ടാ​​​​​ത്ത ആ​​​​​രെ​​​​​ങ്കി​​​​​ലും ഉ​​​​​ള്ളി​​​​​ലു​​​​​ണ്ടോ എ​​​​​ന്നു ചോ​​​​​ദി​​​​​ച്ചു.

ഇ​​​​​ല്ലെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ പോ​​​​​ലീ​​​​​സ് വീ​​​​​ടി​​​​​നു​​​​​ള്ളി​​​​​ൽ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന തു​​​​​ട​​​​​ങ്ങി. ഈ ​​​​​സ​​​​​മ​​​​​യ​​​​​ത്താ​​ണു ഖി​​​​​ൻ അ​​​​​ച്ഛ​​​​​ന്‍റെ മ​​​​​ടി​​​​​യി​​​​​ലി​​​​​രി​​​​​ക്കാ​​​​​നാ​​​​​യി ഓ​​​​​ടി​​​​​യ​​​​​ത്.

പോ​​​​​ലീ​​​​​സു​​​​​കാ​​​​​ർ കു​​​​​ഞ്ഞി​​​​​നെ വെ​​​​​ടി​​​​​വ​​​​​ച്ചി​​​​​ട്ടു. ഉ​​​​​ട​​​​​ൻ​​​​​ത​​​​​ന്നെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ചെ​​​​​ങ്കി​​​​​ലും അ​​​​​ര​​​​​മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ള്ളി​​​​​ൽ മ​​​​​ര​​​​​ണം സം​​​​​ഭ​​​​​വി​​​​​ച്ചു.

“എ​​​​​ന്തൊ​​​​​രു വേ​​​​​ദ​​​​​ന, എ​​​​​നി​​​​ക്കു വ​​​​യ്യ അ​​​​​ച്ഛാ” എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു കു​​​​​ഞ്ഞി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന വാ​​​​​ക്കു​​​​​ക​​​​​ളെ​​​​​ന്ന് അ​​​​​മ്മ സു​​​​​മ​​​​​യ പ​​​​​റ​​​​​ഞ്ഞു. ഇ​​​​​വ​​​​​രു​​​​​ടെ പ​​​​​ത്തൊ​​​​​ന്പ​​​​​തു വ​​​​​യ​​​​​സു​​​​​ള്ള മ​​​​​ക​​​​​നെ പോ​​​​​ലീ​​​​​സ് മ​​​​​ർ​​​​​ദി​​​​​ച്ച് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു​​​​​കൊ​​​​​ണ്ടു​​​​​പോ​​​​​യി.

ഫെ​​​​​ബ്രു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ നേ​​​​​താ​​​​​ക്ക​​​​​ളെ ത​​​​​ട​​​​​വി​​​​​ലാ​​​​​ക്കി ഭ​​​​​ര​​​​​ണം​​​​​പി​​​​​ടി​​​​​ച്ച പ​​​​​ട്ടാ​​​​​ള​​​​​ത്തി​​​​​നെ​​​​​തി​​​​​രേ ന​​​​​ട​​​​​ക്കു​​​​​ന്ന പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ടു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യ​​​​​കു​​​​​റ​​​​​ഞ്ഞ വ്യ​​​​​ക്തി​​​​​യാ​​​​​ണ് ഖി​​​​​ൻ.

മാ​​​​​ണ്ഡ​​​​​ലേ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച ഒ​​​​​രു പ​​​​​തി​​​​​നാ​​​​​ലു​​​​​കാ​​​​​ര​​​​​ൻ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി സേ​​​​​വ് ദ ​​​​​ചി​​​​​ൽ​​​​​ഡ്ര​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത് 164 പേ​​​​​രാ​​​​​ണെ​​​​​ന്നാ​​​​​ണ് പ​​​​​ട്ടാ​​​​​ള ​​​ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

എ​​​​​ന്നാ​​​​​ൽ മ​​​​​ര​​​​​ണ​​​​​സം​​​​​ഖ്യ 261 ആ​​​​​യ​​​​​താ​​​​​യി മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ അ​​​​​റി​​​യി​​​ച്ചു. പ്ര​​​​​ക്ഷോ​​​​​ഭ​​​​​ക​​​​​രു​​​​​ടെ വീ​​​​​ടു​​​​​ക​​​​​ളി​​​​​ൽ വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി റെ​​​​​യ്ഡു​​​​​ക​​​​​ൾ ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ഇ​​​​​തി​​​​​നി​​​​​ടെ, പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ത​​​​​ട​​​​​വി​​​​​ലാ​​​​​ക്കി​​​​​യ അ​​​​​റു​​​​​നൂ​​​​​റോ​​​​​ളം പേ​​​​​രെ ഇ​​​​​ന്ന​​​​​ലെ മോ​​​​​ചി​​​​​പ്പി​​​​​ച്ചു. ഭൂ​​​​​രി​​​​​ഭാ​​​​​ഗ​​​​​വും കോ​​​​​ള​​​​​ജ് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളാ​​​​​ണ്.

പ്ര​​​​​ക്ഷോ​​​​​ഭം റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​തി​​​​​ന് അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ​​​​​ഡ് പ്ര​​​​​സ് മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ൻ തെ​​​​​യി​​​​​ൻ സോ​​​​​യും മോ​​​​​ചി​​​​​ത​​​​​നാ​​​​​യി.

Related posts

Leave a Comment