ആക്രി സാധനങ്ങള്‍ ശേഖരിക്കാനെത്തിയ അതിഥി തൊഴിലാളി കണ്ടത് കാട് പിടിച്ച പറമ്പില്‍ കിടന്ന് കരയുന്ന പിഞ്ചുകുഞ്ഞിനെ! സംഭവം ആലപ്പുഴ തുമ്പോളിയില്‍

ആലപ്പുഴ: തുമ്പോളി വികസന ജംഗ്ഷനില്‍ പിഞ്ചു കുത്തിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

സ്ഥലത്തെ കാട് പിടിച്ച പറമ്പിലാണ് പെണ്‍കുഞ്ഞിനെ ഉപേഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ആക്രി സാധനങ്ങള്‍ ശേഖരിക്കാനെത്തിയ അതിഥി തൊഴിലാളിയാണ് കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് നാട്ടുകാരെ വിവരമറിയച്ചത്. ജനിച്ചിട്ടധികമായിട്ടില്ലെന്നാണ് നിഗമനം.

കുഞ്ഞിനെ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Comment