ചോ​ക്ലേ​റ്റ് ബോ​യ് ! ചോ​ക്ലേ​റ്റ് വാ​ങ്ങാ​ന്‍ ന​ദി നീ​ന്തി​ക്ക​ട​ന്ന് ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ പ​യ്യ​ന്‍ കു​ടു​ങ്ങി…

ചോ​ക്ലേ​റ്റ് ഇ​ഷ്ട​മ​ല്ലാ​ത്ത കു​ട്ടി​ക​ള്‍ കു​റ​വാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ ചോ​ക്ലേ​റ്റി​നോ​ടു​ള്ള പ്രി​യം മൂ​ലം പ​തി​വാ​യി അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി ക​ട​ന്ന് എ​ത്തി​യി​രു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യാ​യ കൗ​മാ​ര​ക്കാ​ര​ന്‍ ബി​എ​സ്എ​ഫി​ന്റെ പി​ടി​യി​ലാ​യി.

ബം​ഗ്ലാ​ദേ​ശി​ലെ കു​മി​ള ജി​ല്ല​ക്കാ​ര​നാ​യ ഇ​മാ​ന്‍ ഹു​സൈ​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും രാ​ജ്യാ​ന്ത​ര അ​തി​ര്‍​ത്തി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന ഷ​ല്‍​ദാ ന​ദി​ക്കു സ​മീ​പ​മു​ള്ള ഗ്രാ​മ​ത്തി​ല്‍ നി​ന്നു​ള്ള​യാ​ളാ​ണ് ഇ​മാ​ന്‍ ഹു​സൈ​ന്‍.

സ്ഥി​ര​മാ​യി ന​ദി നീ​ന്തി​യാ​ണ് ചോ​ക്ലേ​റ്റ് വാ​ങ്ങാ​നാ​യി കു​ട്ടി ഇ​ന്ത്യ​ന്‍ പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ത്രി​പു​ര​യി​ലെ സി​പാ​ഹി​ജ​ല ജി​ല്ല​യി​ലെ ക​ലം​ചൗ​ര ഗ്രാ​മ​ത്തി​ലേ​ക്കാ​ണ് കു​ട്ടി സ്ഥി​ര​മാ​യി എ​ത്തു​ന്ന​ത്.

മു​ള്ളു വേ​ലി​യി​ലെ വി​ട​വി​ലൂ​ടെ​യാ​ണ് ക​ലം​ചൗ​ര ഗ്രാ​മ​ത്തി​ലേ​ക്ക് ക​ട​ക്കു​ക. ഇ​വി​ടു​ത്തെ ക​ട​യി​ല്‍​നി​ന്നാ​ണ് ചോ​ക്ലേ​റ്റ് വാ​ങ്ങു​ന്ന​ത്.

ഇ​തേ​വ​ഴി​യി​ലൂ​ടെ ത​ന്നെ തി​രി​ച്ചു​പോ​കു​ക​യും ചെ​യ്യും. എ​ന്നാ​ല്‍, ഏ​പ്രി​ല്‍ 13ന് ​അ​തി​ര്‍​ത്തി ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഹു​സൈ​ന്‍ ബി​എ​സ്എ​ഫി​ന്റെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.

ചോ​ക്ലേ​റ്റ് വാ​ങ്ങാ​നാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന്‌​ചോ​ദ്യം ചെ​യ്യ​ലി​ല്‍ കു​ട്ടി സ​മ്മ​തി​ച്ച​താ​യി ബ​നോ​ജ് ബി​പ്ല​ബ് ദാ​സ് പ​റ​ഞ്ഞു.

ആ​കെ 100 ബം​ഗ്ല​ദേ​ശി ടാ​ക്ക മാ​ത്ര​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. അ​ന​ധി​കൃ​ത​മാ​യി ഒ​ന്നും കു​ട്ടി​യു​ടെ കൈ​വ​ശം ഇ​ല്ലാ​യി​രു​ന്നു.

രേ​ഖ​ക​ള്‍ ഇ​ല്ലാ​തെ ഇ​ന്ത്യ​യി​ല്‍ പ്ര​വേ​ശി​ച്ച​തി​നാ​ണ് അ​റ​സ്റ്റ്. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും കു​ട്ടി​യെ വീ​ണ്ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്നും ബി​പ്ല​ബ് ദാ​സ് പ​റ​ഞ്ഞു.

എ​ന്നാ​ല്‍, കൗ​മാ​ര​ക്കാ​ര​ന്റെ കു​ടും​ബ​ത്തി​ല്‍​നി​ന്ന് ആ​രും ഇ​ന്ത്യ​ന്‍ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നും പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​മാ​യി ബം​ഗ്ല​ദേ​ശു​കാ​ര്‍ പ​ല​പ്പോ​ഴും അ​തി​ര്‍​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്താ​റു​ണ്ട്. ഇ​വ​രെ മി​ക്ക​പ്പോ​ഴും മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ പേ​രി​ല്‍ ബി​എ​സ്എ​ഫ് വി​ട്ട​യ​യ്ക്കാ​റാ​ണ് പ​തി​വ്.

Related posts

Leave a Comment