അക്കൗണ്ട് നമ്പർ മാറിയപ്പോൾ കുട്ടപ്പന്‍റെ അക്കൗണ്ടിലേക്ക് വന്നത് മൂന്ന് കോടിയോളം രൂപ; തങ്ങളുടേതല്ലാത്ത പണം തിരികെയേൽപ്പിച്ച് മാതൃകയായി അധ്യാപകൻ

 ത​ളി​ക്കു​ളം: അ​ക്കൗ​ണ്ടി​ൽ ത​ങ്ങ​ളു​ടേ​ത​ല്ലാ​തെ വ​ന്ന മൂ​ന്നേ​മു​ക്കാ​ൽ കോ​ടി​രൂ​പ റി​ട്ട. അ​ധ്യാ​പ​ക​നും ഭാ​ര്യ​യും തി​രി​ച്ചേ​ൽ​പ്പി​ച്ചു.

ത​ളി​ക്കു​ളം തി​രു​ത്തി​യി​ൽ കു​ട്ട​പ്പ​നും ഭാ​ര്യ സാ​വി​ത്രി​യു​മാ​ണ് ത​ങ്ങ​ളു​ടെ പേ​രി​ൽ ബാ​ങ്കി​ലെ​ത്തി​യ പ​ണം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി തി​രി​ച്ചെ​ടു​പ്പി​ച്ച​ത്.

കു​ട്ട​പ്പ​ന്‍റെ അ​ക്കൗ​ണ്ടി​ൽ 3.31 കോ​ടി​യി​ല​ധി​കം രൂ​പ​യും ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ൽ 44 ല​ക്ഷ​വു​മാ​ണ് കൂ​ടു​ത​ൽ വ​ന്ന​ത്. കൃ​ത്യ​മാ​യ രേ​ഖ​ക​ളു​മാ​യാ​ണ് പ​ണം നി​ക്ഷേ​പി​ച്ച​ത് എ​ന്ന​തി​നാ​ൽ ത​ങ്ങ​ൾ​ക്കൊ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന് സ്ഥ​ലം വി​ട്ടു​കൊ​ടു​ത്ത​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് വ​ന്ന​തെ​ന്ന​തി​നാ​ൽ മാ​ഷ് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ അ​വ​രു​ടെ ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട്ടാ​ണ് പ​ണം തി​രി​ച്ചെ​ടു​പ്പി​ച്ച​ത്.

ആ​ശാ​രി​ക്കാ​ട് ഗ​വ. യുപി സ്കൂ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി​രി​ക്കെ 1998-ലാ​ണ് കു​ട്ട​പ്പ​ൻ വി​ര​മി​ച്ച​ത്.

Related posts

Leave a Comment