വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി ബാ​ങ്കു​ക​ളി​ൽനി​ന്നു  തട്ടിയെടുത്തത് കോടികൾ; കൂട്ടുപ്രതി ഭാര്യയുടേയും അഹമ്മദിന്‍റെയും പേരിൽ 12 കോടിയുടെ ബാധ്യത; ഫെഡ​റ​ൽ ബാ​ങ്ക് തട്ടിപ്പിൽ പിടിയിലായപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന തട്ടിപ്പുകഥകൾ…

മ​ഞ്ചേ​രി: വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി ബാ​ങ്കു​ക​ളി​ൽ നി​ന്നു കോ​ടി​ക​ൾ ത​ട്ടി​യെ​ന്ന കേ​സി​ലെ പ്ര​തി​യെ മ​ല​പ്പു​റം നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി സ​ലീം അ​റ​സ്റ്റ് ചെ​യ്തു. ആ​ന​ക്ക​യം ട്രീ​ജി വി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി ത​യ്യി​ൽ അ​ഹ​മ്മ​ദ് (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ്യാ​ജ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച് മേ​ലാ​റ്റൂ​ർ ഫെ​ഡ​റ​ൽ ബാ​ങ്കി​ൽനി​ന്നു ഒ​രു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്ന പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ​സി​ൽ അ​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ സ​മീ​റ, സ​ഹോ​ദ​ര​ൻ മു​നീ​ർ റ​ഹ്മാ​ൻ, സ​ഹോ​ദ​ര ഭാ​ര്യ മും​താ​സ് എ​ന്നി​വ​രും പ്ര​തി​ക​ളാ​ണ്.

പ്ര​തി ഇ​രു​പ​തു വ​ർ​ഷ​മാ​യി മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ചു അ​ത​തു സ്ഥ​ല​ത്തെ വി​ലാ​സ​ത്തി​ൽ മേ​ൽ​വി​ലാ​സം ഉ​പ​യോ​ഗി​ച്ചു പാ​ൻ കാ​ർ​ഡു​ക​ളും മ​റ്റും ഉ​ണ്ടാ​ക്കി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജോ​ലി​യെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ പ​ല കേ​സു​ക​ളി​ലും ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ സ്വ​ന്തം കൈ​യി​ൽ നി​ന്നു പ​ണ​മെ​ടു​ത്ത് അ​ട​ക്കു​ന്ന​തി​നാ​ൽ പ്ര​തി ര​ക്ഷ​പ്പെ​ടാ​റാ​ണ് പ​തി​വ്.

കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് നി​ല​വി​ലു​ണ്ട്. വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ൽ നി​ന്നു മൂ​ന്നു കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ന്നാ​ണ് കേ​സ്. ഭാ​ര്യ കൂ​ട്ടു പ്ര​തി​യാ​യ ഈ ​കേ​സി​ൽ 12 കോ​ടി​യോ​ളം രൂ​പ ഇ​യാ​ളു​ടെ പേ​രി​ൽ ബാ​ധ്യ​ത​യു​ള്ള​താ​യും പ്ര​തി പി​ടി​യി​ലാ​യ​ത​റി​ഞ്ഞു നി​ര​വ​ധി ചെ​ക്ക് ത​ട്ടി​പ്പ് പ​രാ​തി​ക​ൾ വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​തീ​ഷ് കു​മാ​റി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ എ​സ്ഐ ഉ​മ്മ​ർ മേ​മ​ന, എ​എ​സ്ഐ കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ​ലി, ഷൈ​ജു, പി. ​സ​ഞ്ജീ​വ്, സെ​യ്ത് മു​ഹ​മ്മ​ദ്, ബി​നു മ​നോ​ജ്, യൂ​ന​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി (ര​ണ്ട്) 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts