മു​ഴ​പ്പി​ല​ങ്ങാ​ട് ടൗ​ണി​ൽ വ്യാ​പ​ക മോ​ഷ​ണം; കട​ക​ളു​ടെ പൂ​ട്ടു​ക​ൾ ത​ക​ർ​ത്ത് പ​ണ​വും സാ​ധ​ന​ങ്ങ​ളും ക​വ​ർ​ന്നു;  പോലീസ് അന്വേഷണം ആരംഭിച്ചു 

മു​ഴ​പ്പി​ല​ങ്ങാ​ട്: മു​ഴ​പ്പി​ല​ങ്ങാ​ട് ടൗ​ണി​ൽ വ്യാ​പ​ക മോ​ഷ​ണം. ക​ട​ക​ളു​ടെ പൂ​ട്ടു​ക​ൾ ത​ക​ർ​ത്ത് പ​ണ​വും സാ​ധ​ന​ങ്ങ​ളും ക​വ​ർ​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. മു​ഴ​പ്പി​ല​ങ്ങാ​ട് ടൗ​ണി​ലെ രാ​ഷ്‌​ട്ര​ദീ​പി​ക ഏ​ജ​ന്‍റ് വി​ജ​യ​ന്‍റെ 4ജി ​മൊ​ബൈ​ൽ ഷോ​പ്പി​ൽ​നി​ന്നു പ​ണ​വും ഫോ​ണു​ക​ളും ക​വ​ർ​ന്നു.

ടി. ​ഭാ​സ്ക​ര​ന്‍റെ ടൈ​ൽ​സ് ഷോ​പ്പ്, ശ​ശി​യു​ടെ സ്റ്റേ​ഷ​ന​റി ക​ട, പ്ര​ദീ​പ​ന്‍റെ ഫ്രൂ​ട്ട്സ് സ്റ്റാ​ൾ, ടെ​ല​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​നു സ​മീ​പ​മു​ള്ള ജ​യ​ച​ന്ദ്ര​ന്‍റെ പെ​യി​ന്‍റ് ക​ട എ​ന്നി​വ​ട​ങ്ങ​ളി​ൽ ക​വ​ർ​ച്ച ന​ട​ന്നു. യൂ​ത്ത് ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തു​ള്ള നാ​ലു​ക​ട​ക​ളി​ലും ക​വ​ർ​ച്ച ന​ട​ന്നു.

അ​ഭി​ലാ‍​ഷ് ബേ​ക്ക​റി​യു​ടെ ഷ​ട്ട​റും ഭാ​ഗീ​ക​മാ​യി ത​ക​ർ​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഷ​ട്ട​ർ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ക​ട​ക​ളു​ടെ മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളും ക​വ​ർ​ന്നു. രാ​വി​ലെ പ​ത്ര​വി​ത​ര​ണ​ത്തി​നെ​ത്തി​യ​വ​രാ​ണ് ക​ട​ക​ൾ തു​റ​ന്നു​കി‌​ട​ക്കു​ന്ന​ത് ക​ണ്ട് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

എ​ട​ക്കാ‌​ട് എ​സ്ഐ മ​ഹേ​ഷ് ക​ണ്ട​ന്പേ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘ​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Related posts