വെള്ളം കുടി വീണ്ടും മുട്ടി..! ദേശീയ പാതയോരത്തെ ബാറുകൾ തുറക്കരുത്; സുപ്രീംകോടതി വിധി ലംഘിച്ച് ബാർ തുറന്നത് ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി

barകൊച്ചി: ദേശീയ പാതയോരത്തെ ബാറുകൾ തുറക്കരുതെന്ന് ഹൈക്കോടതി. ദേശീയ പാതയോരത്തെ മദ്യശാലകൾ തുറക്കാ നുള്ള ഉത്തരവ് പുന:പരിശോധിച്ചുകൊണ്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. 13 ബാറുകൾ തുറന്നത് ദൗർഭാഗ്യകരം. സുപ്രീം കോടതി വിധി ലംഘിക്കുന്ന സാഹചര്യം ഒരുക്കാൻ പാടില്ലായിരുന്നു. അത് ലംഘിക്കാൻ ആരേ യും അനുവദിക്കില്ലെന്നും പുനഃപരിശോധന ഹർജി തീർപ്പാക്കികൊണ്ട് ഹൈക്കോടതി അറിയിച്ചു.

കണ്ണൂർ-കുറ്റിപ്പുറം പാത ദേശീയപാതയെന്ന് പൊതുമരാമത്ത് വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. ദേശീയ പാതയോര ത്തെ മദ്യശാലകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത് തെറ്റായിപ്പോയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഏറ്റുപറഞ്ഞിരുന്നു.

കോടതിവിധിക്കെതിരായി തുറന്ന മദ്യശാലകൾ അടച്ചുപൂട്ടിയതായും സർക്കാർ അറിയിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണണർമാരെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഉത്തരവ് തെറ്റായി വ്യാഖാനിച്ച് മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയെന്നായിരുന്നു കോടതിയുടെ വിമർശനം.

Related posts