മെ​സി​യി​ല്ലാ​ത്ത ബാ​ഴ്സ​യ്ക്കു തി​രി​ച്ച​ടി; സെ​വി​യ്യ​യോ​ടു തോ​റ്റു

നൂ​കാ​ന്പ്: കോ​പ്പ ഡെ​ൽ​റേ​യി​ൽ സ്പാ​നി​ഷ് വ​ന്പ​ൻ​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യ്ക്കു തി​രി​ച്ച​ടി. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്കു വി​ശ്ര​മം ന​ൽ​കി​യ മ​ത്സ​ര​ത്തി​ൽ സെ​വി​യ്യ​യോ​ട് ബാ​ഴ്സ തോ​റ്റു.

എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ആ​ദ്യ പാ​ദ ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ൽ സെ​വി​യ്യ​യു​ടെ വി​ജ​യം. ബെ​ൻ യെ​ഡ​റും സെ​റാ​ബി​യ​യു​മാ​ണ് സെ​വി​യ്യ​ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു ഇ​രു ഗോ​ളു​ക​ളും. വാ​യ്പാ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ത്തി​യ കെ​വി​ൻ ബോ​ട്ടെം​ഗി​ന് ബാ​ഴ്സ അ​വ​സ​രം ന​ൽ​കി​യെ​ങ്കി​ലും മു​ത​ലാ​ക്കാ​നാ​യി​ല്ല.

ക്വാ​ർ​ട്ട​റി​ന്‍റെ ര​ണ്ടാം പാ​ദം അ​ടു​ത്ത ആ​ഴ്ച നൂ​കാ​ന്പി​ൽ ന​ട​ക്കും. ക​ഴി​ഞ്ഞ നാ​ലു സീ​സ​ണി​ലെ​യും ജേ​താ​ക്ക​ളാ​ണ് ബാ​ഴ്സ​ലോ​ണ.

Related posts