നാ​ണ​യം വി​ഴു​ങ്ങി​യ കു​ട്ടി മ​രി​ച്ച സം​ഭ​വം! കുട്ടിക്കു ശ്വാസതടസവും ന്യുമോണിയയും ഉണ്ടായിരുന്നില്ല; പരിശോധനാ റിപ്പോര്‍ട്ടുകള്‍ തള്ളി ബന്ധുക്കള്‍

ആ​ലു​വ: ക​ടു​ങ്ങ​ല്ലൂ​രി​ൽ നാ​ണ​യ​ങ്ങ​ൾ വി​ഴു​ങ്ങി​യ മൂ​ന്നു വ​യ​സു​കാ​ര​ൻ പൃ​ഥ്വി​രാ​ജ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ​ർ​ജ​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ൾ ഡോ​ക്ട​ർ​മാ​രെ ര​ക്ഷി​ക്കു​ന്ന​താ​ണെ​ന്ന് കു​ട്ടി​യു​ടെ മാ​താ​വ് ന​ന്ദി​നി ആ​രോ​പി​ച്ചു.

ഇ​തി​നെ​തി​രേ ഇ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും പ​രാ​തി​യു​ടെ പ​ക​ർ​പ്പ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും കൈ​മാ​റു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മാ​ർ​ട്ടം റി​പ്പോ​ർ​ട്ട്, കാ​ക്ക​നാ​ട് കെ​മി​ക്ക​ൽ ലാ​ബി​ലെ ആ​ന്ത​രി​കാ​വ​യ​വ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് എ​ന്നി​വ​യ്ക്കെ​തി​രെ​യാ​ണ് ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

നാ​ണ​യം വി​ഴു​ങ്ങി​യ​തോ മ​റ്റ് വി​ഷാം​ശം ഉ​ള്ളി​ൽ ചെ​ന്ന​തോ അ​ല്ല മ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ളി​ൽ ഉ​ള്ള​ത്. തു​ട​ർ​ച്ച​യാ​യ ശ്വാ​സം​മു​ട്ട​ൽ കാ​ര​ണം കു​ട്ടി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​നും ഹൃ​ദ​യ​ത്തി​നും നേ​രി​യ ത​ക​രാ​ർ ഉ​ണ്ടാ​യ​താ​യും രാ​സ​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കു​ട്ടി​ക്ക് ശ്വാ​സ​ത​ട​സ​വും ന്യു​മോ​ണി​യ​യും ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. നേ​ര​ത്തെ കു​ട്ടി​ക്ക് ശ്വാ​സ​ത​ട​സം ഉ​ണ്ടാ​യി​രു​ന്ന​താ​യു​ള്ള ക​ണ്ടെ​ത്ത​ൽ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment