ഇന്ത്യ–പാക് ക്രിക്കറ്റ്: ബിസിസിഐക്കെതിരെ പാക്കിസ്ഥാന്‍ നിയമ നടപടിക്കൊരുങ്ങുന്നു

bcc--lകറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ(ബിസിസിഐ) നിയമ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാനു സര്‍ക്കാര്‍ അനുമതി നല്‍കി. ഇന്ത്യ–പാക്ക് ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുവാന്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ 2014 ല്‍ ധാരണപത്രം ഒപ്പുവച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാത്തതുമൂലം പാക്കിസ്ഥാനുണ്ടായ സാമ്പത്തിക നഷ്ടത്തിനു പരിഹാരം കാണുന്നതിനാണു ബിസിസിഐക്കെതിരെ നിയമ നടപടികള്‍ക്കു പാക്കിസ്ഥാന്‍ ഒരുങ്ങുന്നത്.

2015 മുതല്‍ 2022 വരെ ആറു പരമ്പരകള്‍ നടത്താമെന്നായിരുന്നു ഇരുരാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന കരാര്‍. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ധാരണപത്രത്തിനു ഐസിസിഐ സാക്ഷിയാണെന്നും ഇന്ത്യ കരാറിന്റെ അടിസ്ഥാനത്തിലുള്ള മത്സരങ്ങള്‍ തയ്യാറല്ലെന്നും പിബിസി ചെയര്‍മാന്‍ ഷെഹര്യാര്‍ ഖാന്‍ പറഞ്ഞു.

Related posts