ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റി പണം കൈക്കലാക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. പ്രത്യേകിച്ച് ഭിക്ഷാടനം ചെയ്തു ജീവിക്കുന്നവർ. കഴിഞ്ഞ ദിവസം പരിശോധനക്കിടയിൽ പിടിയിലായ ഭിക്ഷാടകന്റെ ആസ്തി തിരക്കി ചെന്നപ്പോൾ കണ്ട കാഴ്ച പോലീസിനെ വരെ ഞെട്ടിപ്പിച്ചു. അതോടെ അയാളുടെ സ്വത്ത് വിവരങ്ങൾ പോലീസ് പുറത്തു വിട്ടു.
ദുബായിൽ ഭിക്ഷാടനം നടത്തുന്നതിനിടെ അറസ്റ്റിലായ ഒരാളെക്കുറിച്ച് അന്വേഷിച്ചപ്പോൾ അയാൾക്ക് മൂന്ന് ആഡംബര കാറുകൾ സ്വന്തമായുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. അയാളുടെ പക്കൽ നിന്ന് 25,000 ദിർഹം (ഏകദേശം 5.6 ലക്ഷം രൂപ) പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
തറയിൽ പായ വിരിച്ചിരുന്ന് ഭിക്ഷാടനം നടത്തുന്നതായിരുന്നു ഇയാളുടെ ശീലം. കിട്ടുന്ന പണമെല്ലാം പായയുടെ അടിയിലാണ് ഒളിപ്പിച്ചിരുന്നത്.
