അ​വ​സ​രം മു​ത​ലാ​ക്കി ബാ​റു​ക​ൾ; കൂ​ടു​ത​ൽ കൗ​ണ്ട​റു​ക​ളി​ട്ട് ബാ​റു​ക​ളിൽ വിൽപന തകൃതി; ബെ​വ്കോ ന​ഷ്ടക്ക​ണ​ക്ക് തു​ട​രും

കോ​ഴി​ക്കോ​ട് : നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്ന​പ്പോ​ൾ കൊ​യ്ത്ത് ബാ​റു​ട​മ​ക​ൾ​ക്ക്. പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​ത്ത​വ​ണ​യും ബീ​വ​റേ​ജ് ഔ​ട്ട് ലെ​റ്റു​ക​ൾ​ക്ക് വി​ൽ​പ​ന​യി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യി.

ബാ​റു​ക​ളി​ലൂ​ടെ​യു​ള്ള പാ​ഴ്സ​ൽ വി​ൽ​പ​ന ക​ഴി​യാ​വു​ന്ന​തി​ലും വേ​ഗ​ത്തി​ൽ നി​ർ​ത്ത​ണ​മെ​ന്ന് ബെ​വ്കോ ആ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു. അ​ട​ച്ചി​ട്ട​തോ​ടെ കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് ബീ​വ​റേ​ജ് കോ​ർ​പ​റേ​ഷ​ന് ഉ​ണ്ടാ​യ​ത്.

ഇ​ത് നി​ക​ത്താ​ൻ ബാ​റു​ക​ൾ വ​ഴി​യു​ള്ള വി​ൽ​പ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മാ​ത്ര​മ​ല്ല ക​ഴി​ഞ്ഞ ത​വ​ണ ആ​പ്പ് വ​ഴി കൂ​ടു​ത​ൽ ടോ​ക്ക​ൺ പോ​യ​ത് ബാ​റു​ക​ളി​ലേ​ക്കാ​യി​രു​ന്നു.

ഇ​ത് വ​ലി​യ ന​ഷ്ട​മാ​ണ് ബീ​വ​റേ​ജ് കോ​ർ​പ​റേ​ഷ​ന് വ​രു​ത്തി വ​ച്ച​ത്. ബാ​റു​ട​മ​ക​ൾ ആ​ക​ട്ടെ കൂ​പ്പ​ണി​ല്ലാ​തെ മ​ദ്യം വി​റ്റ് കൂ​ടു​ത​ൽ ലാ​ഭം കൊ​യു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ മു​ത​ൽ മ​ദ്യം വി​ൽ​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ കൂ​ടു​ത​ൽ കൗ​ണ്ട​റു​ക​ളി​ട്ട് ബാ​റു​ക​ൾ വി​ൽ​പ​ന തു​ട​ങ്ങി​യി​ട്ടു​ണ്ട്. വ​ലി​യ ക്യൂ​വി​ല്ലാ​തെ കാ​ര്യം ന​ട​ക്കും എ​ന്ന​തി​നാ​ൽ തി​ര​ക്ക് ബാ​റു​ക​ളി​ലേ​ക്ക് മാ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്.

Related posts

Leave a Comment