ഞായറാഴ്ച്ച കര്‍ഷക ബന്ദ്, രാജ്യം നിശ്ചലമാകും; കര്‍ഷകരുടെ സമരം അഞ്ച് ദിവസം പിന്നിട്ടു

കര്‍ഷകരുടെ രാജ്യവ്യാപക പ്രക്ഷോഭം കൂടുതല്‍ ശക്തമാകും. ഇതിന്റെ ഭാഗമായി ഞായറാഴ്ച്ച ഭാരത് ബന്ദ് നടത്തും. കേരളത്തില്‍, രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന വിവിധ കര്‍ഷക സംഘടനകളുടെ ഏകോപന സമിതി സമരത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നു മഹാസംഘ് നേതാക്കള്‍ അറിയിച്ചു. പത്തിനു പ്രഖ്യാപിച്ച ഭാരത് ബന്ദിനു കേരളത്തിലെ വ്യാപാരി സംഘടനകളുടെ പിന്തുണയും തേടിയിട്ടുണ്ട്.

പലയിടത്തും നഗരത്തിലേക്കുള്ള പഴവും പച്ചക്കറിയും പാലും തടഞ്ഞ് കര്‍ഷകരുടെ സമരം അഞ്ച് ദിവസം പിന്നിടുമ്പോഴും ചര്‍ച്ചയ്ക്ക് തയാറാകാത്ത സര്‍ക്കാര്‍ നടപടയില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ നിലപാട് ശക്തമാക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടി സമരം വ്യാപിപ്പിക്കും.

മൊത്തവിപണയില്‍ പച്ചക്കറിക്ക് മുപ്പത് ശതമാനം വിലവര്‍ധിച്ചു. അതേസമയം പഞ്ചാബില്‍ നടത്തുന്ന സമരം കര്‍ഷക സംഘടനകള്‍ നാളെ അവസാനിപ്പിക്കും. സമരത്തിനിടെ വിതരണക്കാരും കര്‍ഷകരും തമ്മില്‍ പലയിടങ്ങളിലും സംഘര്‍ഷം ഉണ്ടായിരുന്നു. പുറത്ത് നിന്ന് എത്തിയവര്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നവെന്ന് വിലയിരുത്തിയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

Related posts