നി​ന്‍റെ ന​ഗ്ന​ചി​ത്രം എ​ന്‍റെ കൈ​യി​ലു​ണ്ട്, 5 ല​ക്ഷം ത​ന്നി​ല്ലെ​ങ്കി​ൽ പ​ര​സ്യ​പ്പെ​ടു​ത്തും; ഗു​ണ്ടാ​ത​ല​വ​ന്‍റെ ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങി യുവതി; ഭാ​ര്യ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ഗു​ണ്ട​യെ​കു​ടു​ക്കി ഭ​ർ​ത്താ​വ്

യു​വ​തി​ടെ ന​ഗ്ന​ചി​ത്രം കൈ​യി​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്ന ഗു​ണ്ടാ ത​ല​വ​ൻ അ​റ​സ്റ്റി​ൽ. മു​സാ​ഫ​ർ​ന​ഗ​റി​ലെ പീ​പ​ൽ ഖേ​ര ഗ്രാ​മ​വാ​സി​യാ​യ പ​രു​ൾ കു​മാ​ർ(34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​ഗ്ന​ചി​ത്രം കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ‍​യാ​ൾ ഒ​രു യു​വ​തി​യി​ൽ നി​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ ക​വ​ർ​ന്നി​രു​ന്നു.

എ​ന്നാ​ൽ കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി തു​ട​ർ​ന്ന​തി​ന് പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്.

കൊ​ല​പാ​ത​ക ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി പ​ത്തോ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പ​രു​ൾ കു​മാ​ർ. പി​ടി​യി​ലാ​കു​ന്ന സ​മ​യ​ത്ത് ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് ഒ​രു പി​സ്റ്റ​ൾ, ഒ​രു ക​ത്തി, ര​ണ്ട് വെ​ടി​യു​ണ്ട​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

സെ​പ്റ്റം​ബ​ർ 15നാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. തു​ട​ർ​ന്ന് സെ​പ്തം​ബ​ർ 22ന് ​ഇ​യാ​ൾ​ക്കെ​തി​രെ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ത​ന്‍റെ കൈ​യി​ൽ ഭാ​ര്യ​യു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളു​ണ്ടെ​ന്നും പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഇ​വ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്നും പ​റ​ഞ്ഞ് പ​രു​ൾ കു​മാ​ർ ആ​യു​ധ​വു​മാ​യി വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

“എ​ന്‍റെ ഭാ​ര്യ അ​യാ​ൾ​ക്ക് പ​ണം ന​ൽ​കി, പ​ക്ഷേ അ​വ​ൻ കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യും എ​ന്‍റെ ഭാ​ര്യ​യെ ശ​ല്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തി​ൽ മ​നം​നൊ​ന്ത് അ​വ​ൾ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു’. ഭ​ർ​ത്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​രു​ൾ കു​മാ​റി​നെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment