നാളെ നിന്റെ പിറന്നാളില്‍ ഞാന്‍ നിനക്കൊരു സമ്മാനം തരും! ഭാര്യയുടെ പിറന്നാള്‍ ദിനത്തില്‍ സംഗീതസംവിധായകന്‍ ബിജിപാലിന്റെ വികാരനിര്‍ഭരമായ കുറിപ്പ്

നല്ലപാതിയുടെ അകാലത്തിലെ അപ്രതീക്ഷിത വേര്‍പാട് സംഗീതസംവിധായകന്‍ ബിജിപാലിന് വലിയ രീതിയിലുള്ള ഞെട്ടലും വേദനയും സമ്മാനിച്ചിരുന്നു. എന്നാല്‍ ആ വേര്‍പാട് മനസില്‍ അനുഭവപ്പെടാതിരിക്കാന്‍ ഭാര്യയുടെ ഓര്‍മകളെ ഓരോ നിമിഷവും തന്നോട് ചേര്‍ത്ത് നിര്‍ത്തുകയാണ് ബിജിപാല്‍.

ഭാര്യയുടെ ഓര്‍മയിലാണ് താന്‍ ഓരോ നിമിഷവും മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹത്തിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് പോലും മനസിലാക്കാന്‍ സാധിക്കും.

ഭാര്യയുടെ പിറന്നാള്‍ ഓര്‍മയില്‍ ബിജിപാല്‍ ഫേസ്ബുക്കില്‍ കുറിച്ച ഏതാനും വരികളാണ് ഇപ്പോള്‍ അത് കാണുന്നവരെയെല്ലാം സങ്കടത്തിലാഴ്ത്തുന്നത്. മയി മീനാക്ഷി എന്ന സംഗീത ആല്‍ബവും ഭാര്യയുടെ പിറന്നാളറിയിച്ചു കൊണ്ടുള്ള കുറിപ്പിനൊപ്പം ബിജിബാല്‍ പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റില്‍ ബിജിപാല്‍ പറയുന്നതിങ്ങനെ…

ഒരു കുങ്കുമച്ചെപ്പോ കുപ്പിവളകളോ മതി നിന്റെ കണ്ണുകള്‍ അതിശയം കൊണ്ട് തിളങ്ങാന്‍, കവിളുകള്‍ ഇഷ്ടം കൊണ്ട് ചുവക്കാന്‍. നാളെ നിന്റെ പിറന്നാളില്‍ ഞാന്‍ നിനക്കൊരു സമ്മാനം തരും. എനിക്കിപ്പൊഴേ കാണാം കവിളിലെ പൂത്ത ചെമ്പനീര്‍ കാട് , കണ്ണിലെ നക്ഷത്രജാലം

Related posts