ബി​ജു ര​മേ​ശ് വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി സ്വ​ത്തു ത​ട്ടാ​ന്‍ ശ്ര​മിക്കുന്നുവെന്ന് അമ്മ; ബിജു രമേശിന്‍റെ പേരിലുള്ള ഡോക്ടറേറ്റ് ബിരുദത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഹർജി

 

കൊ​​​ച്ചി: ബി​​​ജു ര​​​മേ​​​ശ് വ്യാ​​​ജ​​​രേ​​​ഖ​​​യു​​​ണ്ടാ​​​ക്കി സ്വ​​​ത്തു ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്നെ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​മ്മ ഇ​​​ന്ദി​​​രാ ദേ​​​വി, സ​​​ഹോ​​​ദ​​​രി​​​മാ​​​രാ​​​യ ചി​​​ത്ര, മ​​​ഞ്ജു എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

നി​​​ല​​​വി​​​ലു​​​ള്ള കേ​​​സു​​​ക​​​ളി​​​ല്‍നി​​​ന്നു ത​​​ങ്ങ​​ളു​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ വ്യാ​​​ജ​​​മാ​​​യി ഒ​​​പ്പി​​​ട്ടു പ​​​രാ​​​തി ന​​​ല്‍​കി​​​യെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു.

ഇ​​​ക്കാ​​​ര്യ​​​മു​​​ന്ന​​​യി​​​ച്ചു ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ ഡി​​​ജി​​​പി​​​ക്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍​ക്കും നി​​​ര്‍​ദേ​​​ശം ന​​​ല്‍​ക​​​ണ​​​മെ​​​ന്നു ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ നി​​​ല​​​വി​​​ലു​​​ള്ള ഹ​​​ര്‍​ജി​​​ക​​​ളി​​​ല്‍ ത​​​ന്‍റെ ഒ​​​പ്പു വ്യാ​​​ജ​​​മാ​​​യി​​​ ഇട്ട് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​കി കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​ക​​​ള്‍ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് ഇ​​​ന്ദി​​​രാ​​​ദേ​​​വി ആ​​​രോ​​​പി​​​ക്കു​​​ന്നു.


ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലെ ഒ​​​രു മ​​​ജി​​​സ്‌​​​ട്രേ​​​ട്ട് കോ​​​ട​​​തി​​​യു​​​ടെ പേ​​​രി​​​ല്‍ ബി​​​ജു ര​​​മേ​​​ശ് വ്യാ​​​ജ സ​​​മ​​​ന്‍​സ് ന​​​ല്‍​കി. ബി​​​ജു​​വി​​നു വ്യാ​​​ജ ഡോ​​​ക്ട​​​റേ​​​റ്റ് ബി​​​രു​​​ദ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment