തില്ലങ്കേരിയിൽ   ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ  ബൈ​ക്ക് ക​ത്തി​ച്ചു; വീ​ടി​ന് തീ​പി​ടി​ച്ചു നാശനഷ്ടം; പിന്നിൽ ബിജെപിയെന്ന് സംശയിക്കുന്നതായി ഡിവൈഎഫ്ഐ

മ​ട്ട​ന്നൂ​ർ(കണ്ണൂർ): തി​ല്ല​ങ്കേ​രി​യി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ ബൈ​ക്ക് ക​ത്തി​ച്ചു. ഡി​വൈ​എ​ഫ്ഐ അ​രീ​ച്ചാ​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും തി​ല്ല​ങ്കേ​രി നോ​ർ​ത്ത് മേ​ഖ​ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ അ​രീ​ച്ചാ​ലി​ലെ എ​ൻ. മി​ഥു​നി​ന്‍റെ പ​ൾ​സ​ർ ബൈ​ക്കാ​ണ് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്.

ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ട് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കിനാ​ണ് തീ​വ​ച്ച​ത്. ബൈ​ക്ക് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. വീ​ടി​നും നാ​ശ​മു​ണ്ടാ​യി. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഞാ​ലി​യി​ലാ​ണ് തീ​പി​ടി​ച്ച​ത്. വീ​ട്ടു​കാ​ർ വി​വ​രം ന​ൽ​കി​യ​തി​നാ​ൽ ഇ​രി​ട്ടി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

മു​ഴ​ക്കു​ന്ന് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഡി​വൈ​എ​ഫ്ഐ ആ​രോ​പി​ച്ചു.

Related posts