കോടിശ്വരിയായ ബിന്ദു പദ്മനാഭന്‍ എവിടെ ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി ആ​ലു​ങ്ക​ൽ സ്വ​ദേ​ശി​നി ബി​ന്ദു​പ​ത്മ​നാ​ഭ​ന്‍റെ തി​രോ​ധാ​ന​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക്രൈം​ബ്രാ​ഞ്ച് എ​സ്പി പ്ര​കാ​ശ്കാ​ണി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഡി​വൈ​എ​സ്പി ജോ​ർ​ജ് ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ട​ക്ക​ര​പ്പ​ള്ളി​യി​ലെ​ത്തി ക​ഴി​ഞ്ഞ ദി​വ​സം പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു.പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തി​രോ​ധാ​ന​ത്തി​ൽ വ്യ​ക്ത​ത​ക​ൾ വ​രു​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യ​ത്.

2017ലാ​ണ് സ​ഹോ​ദ​ര​ൻ പ്ര​വീ​ണ്‍​കു​മാ​റാ​ണ് ബി​ന്ദു​വി​നെ കാ​ണാ​താ​യ​താ​യി പ​രാ​തി ന​ൽ​കി​യ​ത്. മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ബി​ന്ദു​വി​ന്‍റെ പേ​രി​ലു​ള്ള വ​സ്തു വ്യാ​ജ രേ​ഖ​ച​മ​ച്ചു ത​ട്ടി​യെ​ടു​ത്ത​ത​ട​ക്കം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ൽ 11 പേ​രാ​ണ് പ്ര​തി​ക​ളാ​യ​ത്. വ​സ്തു ത​ട്ടി​പ്പി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും ബി​ന്ദു ജി​വി​ച്ചി​രി​ക്കു​ന്നു​ണ്ടോ എ​ന്ന​തി​ൽ പോ​ലും വ്യ​ക്ത​ത വ​രു​ത്താ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

Related posts