ആരുണ്ടിവിടെ കാണട്ടെ..; സമരക്കാർ അടപ്പിച്ച കട എസ്പി നേരിട്ടെത്തി തുറന്നു

കാ​യം​കു​ളം: ദേ​ശീ​യ​പ​ണി​മു​ട​ക്കി​ൽ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച് അ​ട​പ്പി​ച്ച ഫ​ർ​ണീ​ച്ച​ർ ക​ട​യു​ൾ​പ്പ​ടെ കാ​യം​കു​ളം ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നേ​രി​ട്ടെ​ത്തി തു​റ​പ്പി​ച്ചു. ആ​ല​പ്പു​ഴ എ​സ്പി എ​സ്.​സു​രേ​ന്ദ്ര​നാ​ണ് സ​മ​രാ​നു​കൂ​ലി​ക​ൾ രാ​വി​ലെ അ​ട​പ്പി​ച്ച ക​ട​ക​ൾ ഉ​ച്ച​യോ​ടെ എ​ത്തി തു​റ​പ്പി​ച്ച​ത്.

കാ​യം​കു​ളം കെ​പി റോ​ഡി​ലെ സെ​ന്‍റ​ർ പോ​യി​ന്‍റ് ഷോ​പ്പിം​ഗ് മാ​ളി​ലെ തോം​സ​ൺ ഫ​ർ​ണീ​ച്ച​ർ ക​ട​യാ​ണ് സ​മ​രാ​നു​കൂ​ലി​ക​ൾ ബ​ല​മാ​യി അ​ട​പ്പി​ച്ച​ത്. ഫ​ർ​ണീ​ച്ച​ർ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ പീ​റ്റ​റെ ഇ​വ​ർ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ വ്യ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

തു​ട​ർ​ന്ന് ആ​ല​പ്പു​ഴ എ​സ് പി ​എ​സ്.​സു​രേ​ന്ദ്ര​നും ഡി​വൈ​എ​സ്പി​യും സ്ഥ​ല​ത്തെ​ത്തി ക​ട​ക​ൾ​ക്ക് സം​ര​ക്ഷ​ണം വാ​ഗ്ദാ​നം ചെ​യ്തു. പി​ന്നാ​ലെ ഉ​ച്ച​യോ​ടെ വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ തു​റ​ന്നു. തോം​സ​ൺ ഫ​ർ​ണീ​ച്ച​ർ കടയാണ് ആദ്യം തുറന്നത്. ക​ട​യ്ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി.​

പീ​റ്റ​റെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ഇ​രു​പ​തോ​ളം പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

Related posts