പ​ക്ഷി​ക​ളാ​ണെ​ങ്കി​ലും ഇ​ങ്ങ​നെ പ​റ്റി​ക്ക​രു​ത്..! സൈ​റ​ൺ ശ​ബ്ദം അ​നു​ക​രി​ക്കു​ന്ന പ​ക്ഷി​ക​ൾ പൊ​ല്ലാ​പ്പാ​യി

ന​മ്മു​ടെ നാ​ട്ടി​ലെ ത​ത്ത​ക​ളെ​പ്പോ​ലെ ശ​ബ്ദാ​നു​ക​ര​ണ​ത്തി​ൽ വി​ദ​ഗ്ധ​രാ​ണു യു​കെ​യി​ലെ സ്റ്റാ​ർ​ലിം​ഗ് പ​ക്ഷി​ക​ൾ. ഈ ​പ​ക്ഷി​ക​ൾ അ​നു​ക​രി​ക്കു​ന്ന സൈ​റ​ൺ ശ​ബ്ദം ആ​കെ പൊ​ല്ലാ​പ്പാ​യി​രി​ക്കു​ക​യാ​ണ്. ഈ ​ശ​ബ്ദം കേ​ട്ടാ​ൽ പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ സൈ​റ​ൺ ആ​ണെ​ന്നേ തോ​ന്നൂ. നാ​ട്ടു​കാ​ർ മാ​ത്ര​മ​ല്ല, പോ​ലീ​സു​കാ​രും ഈ ​പ​ക്ഷി​ക​ൾ കാ​ര​ണം ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​കു​ന്ന​തു പ​തി​വാ​ണെ​ന്നു പ​റ​യു​ന്നു.

തേം​സ് വാ​ലി എ​ന്ന സ്ഥ​ല​ത്താ​ണു കൗ​തു​ക​ക​ര​മാ​യ സം​ഭ​വം. അ​വി​ട​ത്തെ പോ​ലീ​സു​കാ​ർ ഈ ​പ​ക്ഷി​ക​ളെ​ക്കു​റി​ച്ചു വീ​ഡി​യോ സ​ഹി​തം എ​ക്സി​ൽ പോ​സ്റ്റി​ട്ട​തോ​ടെ സം​ഭ​വം വൈ​റ​ലാ​യി.

പ​ക്ഷി​ക​ളു​ടെ നി​ർ​ത്താ​തെ​യു​ള്ള സൈ​റ​ൺ ശ​ബ്ദം കേ​ൾ​ക്കു​മ്പോ​ൾ പോ​ലീ​സു​കാ​ർ ക​രു​തു​ന്ന​ത് ത​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്‍റെ സൈ​റ​ൺ മെ​ഷീ​ന് എ​ന്തോ പ​റ്റി​യി​ട്ടു​ണ്ടെ​ന്നാ​ണ​ത്രെ. ഇ​തു ത​മാ​ശ​യ​ല്ലെ​ന്നും പ​ല​പ്പോ​ഴും ത​ങ്ങ​ൾ​ക്ക് അ​ക്കി​ടി പ​റ്റി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സു​കാ​ർ പ​റ​യു​ന്നു. വീ​ഡി​യോ​യി​ൽ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളും മ​ര​ത്തി​നു മു​ക​ളി​ലി​രു​ന്നു സൈ​റ​ൺ ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന പ​ക്ഷി​ക​ളെ​യും കാ​ണാം.

ഒ​രി​ക്ക​ൽ പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ സൈ​റ​ൺ ശ​ബ്ദം പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഈ ​പ​ക്ഷി​ക​ൾ ശ്ര​ദ്ധ​യോ​ടെ അ​തു കേ​ട്ടി​രു​ന്നു​വെ​ന്നും പി​ന്നീ​ട​തു അ​നു​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണു ക​രു​തു​ന്ന​ത്. എ​ന്താ​യാ​ലും പോ​ലീ​സ് പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​ക്കു വ​ള​രെ ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണു കി​ട്ടി​യി​രി​ക്കു​ന്ന​ത്. ആ​ളു​ക​ളെ പ​റ്റി​ക്കു​ന്ന​തി​ന് ഈ ​പ​ക്ഷി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ക​മ​ന്‍റ്.

Related posts

Leave a Comment