വിവാഹമോചനം ആവശ്യപ്പെട്ട് യുവതിയ്ക്ക് ഭര്‍ത്താവിന്റെ സഹോദരന്റെ മര്‍ദനം! നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച ബി​ജു​വി​നെ പി​ന്നീ​ട് പോ​ലീ​സി​ന് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യെ ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാക്കടയി​ലാ​ണ് സം​ഭ​വം. ‌‌

ക​ട്ട​ക്കോ​ട് സ്വ​ദേ​ശി ആ​ശ​യ്ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ആ​ശ​യെ ഭ​ർ​ത്താ​വ് ബൈ​ജു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ബി​ജു​വാ​ണ് മ​ർ​ദി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം.

യു​വ​തി ജോ​ലി ചെ​യ്തി​രു​ന്ന ചാ​രു​പാ​റ​യി​ലെ ഡ്രൈ​വിം​ഗ് സ്‌​കൂ​ളി​ൽ എ​ത്തി​യ ബി​ജു, വി​വാ​ഹ​മോ​ച​നം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. 

ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ ആ​ശ​യ്ക്ക് ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യി. ആ​ശ​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച ബി​ജു​വി​നെ പി​ന്നീ​ട് പോ​ലീ​സി​ന് കൈ​മാ​റി.

Related posts

Leave a Comment