നെ​ൽ​പാ​ട​ങ്ങ​ളി​ലേ​ക്ക് മ​ദ്യ​ക്കുപ്പി​യേ​റ്; ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും ഭീ​തി​യി​ൽ

ച​മ്പ​ക്കു​ളം: മ​ദ്യ​ക്കു​പ്പി​ക​ൾ നെ​ൽ പാ​ട​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത് ക​ർ​ഷ​ക​ർ​ക്കും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​ന്നു.
പാ​ട​ശേ​ഖ​ര​ങ്ങ​ളോ​ടു ചേ​ർ​ന്നു​ള്ള റോ​ഡു​ക​ളി​ലും ചി​റ​ക​ളി​ലു​മി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​വ​ർ നി​ല​ത്തേ​ക്ക് പൊ​ട്ടി​ച്ചും അ​ല്ലാ​തെ​യും വ​ലി​ച്ചെ​റി​യു​ന്ന ചി​ല്ലു​കു​പ്പി​ക​ൾ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് അ​പ​ക​ടം വ​രു​ത്തു​ന്നു.
ക​ഴി​ഞ്ഞ വ​ർ​ഷം കു​ട്ട​നാ​ട്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​ട​ങ്ങ​ളി​ൽ ജോ​ലി​ക്കി​റ​ങ്ങി​യ പ​ല തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​പ്പി​ച്ചി​ല്ലു​ക​ൾ കാ​ലി​ൽ ത​റ​ച്ച് മു​റി​വേ​റ്റി​രു​ന്നു.
ഇതുമൂലം തൊഴിലാളികൾ ക്ക് ദി​വ​സ​ങ്ങ​ളോ​ളം തൊ​ഴി​ലെ​ടു​ക്കാ​നാ​വാ​തെ ഇ​രി​ക്കേ​ണ്ടി​വ​രുന്നു.
സം​ഘം ചേ​ർ​ന്ന് മ​ദ്യ​പി​ച്ച​തി​നു​ശേ​ഷം റോ​ഡി​റ​മ്പി​ലും മ​റ്റു​മു​ള്ള നി​ല​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന നി​ര​വ​ധി ചി​ല്ലു​കു​പ്പി​ക​ളാ​ണ് കൃ​ഷി​ക്കാ​യി നി​ലം ഒ​രു​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾക്ക് എ​ടു​ത്തു മാ​റ്റേ​ണ്ടി വ​രു​ന്ന​ത്.

Related posts

Leave a Comment