യുവതിയെ റിസോര്‍ട്ടില്‍ കയറി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കാപ്പ കേസ് പ്രതി അറസ്റ്റില്‍

കൊച്ചി: യുവതിയെ റിസോര്‍ട്ടില്‍ കയറി ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കാപ്പ ചുമത്തിയ പ്രതി ചെറായി വാടേപറമ്പില്‍ തൊരപ്പന്‍ എന്ന് വിളിക്കുന്ന രാജേഷ് (52) ആണ് അറസ്റ്റിലായത്. കാപ്പ നിയമം ലംഘിച്ചാണ് പ്രതി ചെറായില്‍ എത്തിയത്.
കഴിഞ്ഞ ദിവസം ചെറായി ബീച്ചിലുള്ള ബീച്ച് ടവര്‍ റിസോര്‍ട്ടിലെത്തി ഇവിടെ താമസിച്ചു കൊണ്ടിരുന്ന യുവതിയെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. യുവതി നല്‍കിയ പരാതിയില്‍ മുനമ്പം പൊലിസ് കേസ് എടുത്ത്, പ്രതിയെ അറസ്റ്റ് ചെയ്ത് മട്ടാഞ്ചേരി സബ് ജയിലില്‍ അടച്ചു.

Related posts

Leave a Comment