തെ​റ്റ് തി​രു​ത്തിയാൽ പാർട്ടി വിട്ടവർക്ക് മടങ്ങിവരാം; വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​മെ​ന്ന് എം.​എ.​ബേ​ബി

ആ​ല​പ്പു​ഴ: തെ​റ്റ് തി​രു​ത്തി​യാ​ൽ പാ​ർ​ട്ടി വി​ട്ടു​പോ​യ​വ​രെ തി​രി​കെ​യെ​ടു​ക്കു​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. തി​രി​കെ വ​രാ​ൻ താ​ൽ​പ്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രു​ടെ കാ​ര്യം പാ​ർ​ട്ടി ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പാ​ർ​ട്ടി​ക്കെ​തി​രാ​യി മ​ത്സ​രി​ക്കാ​ൻ പോ​യ​വ​രു​ടെ കാ​ര്യം വ്യ​ത്യ​സ്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​ആ​ർ. ഗൗ​രി​യ​മ്മ​യും എം.​വി. രാ​ഘ​വ​നും അ​ട​ക്ക​മു​ള്ള​വ​ർ മു​ൻ​പ് പാ​ർ​ട്ടി വി​ട്ടു​പോ​യ​ശേ​ഷം പി​ന്നീ​ട് സ​ഹ​ക​രി​ച്ച ച​രി​ത്ര​മു​ണ്ട്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ അ​നു​ഭാ​വി ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം റി​പ്പോ​ർ​ട്ട​ർ ടി​വി​യി​ൽ ന​ട​ന്ന റെ​യ്ഡി​നെ എം.​എ. ബേ​ബി ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചു. 

മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​ലെ ഉ​ട​മ തെ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ട​ണം. എ​ന്നാ​ൽ അ​തി​ന്‍റെ മ​റ​വി​ൽ ഒ​രു മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മെ​സി വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സെ​ങ്കി​ൽ അ​ത് പ്ര​ത്യേ​ക​മാ​യി അ​ന്വേ​ഷി​ക്ക​ണം. അ​ല്ലാ​തെ സ്ഥാ​പ​ന​ത്തി​ൽ റെ​യ്ഡ് ന​ട​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും എം.​എ. ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment