അ​യ്യോ, അ​ബ​ദ്ധം പ​റ്റി​യോ… ചാ​ണ്ടി​ഉ​മ്മ​ൻ ഗോ ​ബാ​ക്ക്; പു​തു​പ്പ​ള്ളി​യി​ലെ ബി​ജെ​പി മാ​ർ​ച്ചി​ൽ അ​മി​ളി​യോ​ട് അ​മി​ളി

പു​​തു​​പ്പ​​ള്ളി: ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ പു​​തു​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തെ വി​​ക​​സ​​നമു​​ര​​ടി​​പ്പി​​ന്‍റെ കേ​​ന്ദ്ര​​മാ​​ക്കി മാ​​റ്റി​​യെ​​ന്നാ​​രോ​​പി​​ച്ച് എ​​ന്‍​ഡി​​എ പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി എം​​എ​​ല്‍​എ ഓ​​ഫീ​​സി​​ലേ​​ക്ക് ന​​ട​​ത്തി​​യ മാ​​ര്‍​ച്ചി​​ല്‍ വ​​ന്പ​​ന്‍ ട്വി​​സ്റ്റ്. മാ​​ര്‍​ച്ചി​​നെ സ്വീ​​ക​​രി​​ക്കാ​​ന്‍ ചെ​​ന്ന എം​​എ​​ല്‍​എ ചാ​​ണ്ടി ഉ​​മ്മ​​ന്‍ പോ​​ലീ​​സി​​നോ​​ട് ആ​​രെ​​യും ത​​ട​​യ​​രു​​തെ​​ന്നും അ​​വ​​ര്‍ വ​​ന്നോ​​ട്ടെ എ​​ന്നും പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു.

എ​​ന്‍​ഡി​​എ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ മാ​​ര്‍​ച്ചു​​മാ​​യെ​​ത്തി​​യ​​തോ​​ടെ പ​​തി​​വു​​പോ​​ലെ ഓ​​ഫീ​​സി​​ന​​ടു​​ത്ത് പോ​​ലീ​​സ് ത​​ട​​ഞ്ഞു. മാ​​ര്‍​ച്ചി​​ലെ മു​​ദ്രാ​​വാ​​ക്യം വി​​ളി​​യും പ്ര​​സം​​ഗ​​ങ്ങ​​ളു​​മെ​​ല്ലാം കേ​​ട്ടു​​നി​​ന്ന ചാ​​ണ്ടി ഉ​​മ്മ​​നൊ​​പ്പം പ്ര​​വ​​ര്‍​ത്ത​​ക​​രു​​മു​​ണ്ടാ​​യി​​രു​​ന്നു. ബി​​ജെ​​പി മ​​ധ്യ​​മേ​​ഖ​​ല പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍. ഹ​​രി പ്ര​​തി​​ഷേ​​ധ മാ​​ര്‍​ച്ച് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

പ്ര​​തി​​ഷേ​​ധ മാ​​ര്‍​ച്ച് അ​​വ​​സാ​​നി​​ച്ച​​തോ​​ടെ എ​​ന്‍​ഡി​​എ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കി​​ട​​യി​​ലേ​​ക്ക് ഹ​​സ്ത​​ദാ​​ന​​വും കു​​ശ​​ലാ​​ന്വേ​​ഷ​​ണ​​വു​​മാ​​യി ചാ​​ണ്ടി ഉ​​മ്മ​​നെ​​ത്തി. ഉ​​ദ്ഘാ​​ട​​ക​​നും ബി​​ജെ​​പി നേ​​താ​​വു​​മാ​​യ എ​​ന്‍.​​ഹ​​രി​​യോ​​ടും എം​​എ​​ല്‍​എ സം​​സാ​​രി​​ച്ചു.ഞ​​ങ്ങ​​ള്‍ ഈ ​​പ​​റ​​ഞ്ഞ കാ​​ര്യ​​ങ്ങ​​ളൊ​​ക്കെ​​ക്കൂ​​ടി എം​​എ​​ല്‍​എ ശ്ര​​ദ്ധി​​ക്ക​​ണ​​മെ​​ന്നാ​​യി ഒ​​രു ബി​​ജെ​​പി പ്ര​​വ​​ര്‍​ത്ത​​ക​​ന്‍.

പ്ര​​തി​​ഷേ​​ധ മാ​​ര്‍​ച്ച് ന​​ട​​ത്തി​​യ​​തി​​ന് ഞ​​ങ്ങ​​ള്‍​ക്കെ​​തി​​രേ കേ​​സ് വ​​രു​​മെ​​ന്നാ​​യി മ​​റ്റൊ​​രു ബി​​ജെ​​പി പ്ര​​വ​​ര്‍​ത്ത​​ക​​ന്‍. ആ​​രു​​ടെ പേ​​രി​​ലും കേ​​സെ​​ടു​​ക്ക​​രു​​തെ​​ന്ന് ഉ​​ട​​ൻ​​ത​​ന്നെ എം​​എ​​ല്‍​എ പോ​​ലീ​​സി​​ന് നി​​ര്‍​ദേ​​ശം ന​​ല്‍​കി. പി​​ന്നാ​​ലെ​​യാ​​ണ് എ​​ന്‍​ഡി​​എ നേ​​താ​​ക്ക​​ള്‍​ക്ക് അ​​മ​​ളി മ​​ന​​സി​​ലാ​​യ​​ത്. ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ ഗോ ​​ബാ​​ക്ക് എ​​ന്നാ​​യി പി​​ന്നീ​​ടു​​ള്ള മു​​ദ്രാ​​വാ​​ക്യം.

വീ​​ണാ ജോ​​ര്‍​ജി​​ന് സ​​മാ​​ന​​മാ​​യ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ സൃ​​ഷ്ടി​​ക്കാ​​ന്‍ ചാ​​ണ്ടി ഉ​​മ്മ​​ന്‍ മ​​ന​​ഃപൂ​​ര്‍​വം ശ്ര​​മി​​ക്കു​​ക​​യാ​​ണെ​​ന്നും ബി​​ജെ​​പി നേ​​താ​​ക്ക​​ള്‍ ആ​​രോ​​പി​​ച്ചു.
മ​​ന​​ഃപൂ​​ര്‍​വം പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ സൃ​​ഷ്ടി​​ക്കാ​​ന്‍ ശ്ര​​മി​​ച്ച ചാ​​ണ്ടി ഉ​​മ്മ​​നെ​​തി​​രേ കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്നും പോ​​ലീ​​സ് ഇ​​തി​​ന് കൂ​​ട്ടു​​നി​​ല്‍​ക്കു​​ക​​യാ​​ണെ​​ന്നും ബി​​ജെ​​പി നേ​​താ​​വ് എ​​ന്‍.​​ഹ​​രി പ​​റ​​ഞ്ഞു. എ​​ന്നാ​​ല്‍ സം​​ഭ​​വ​​ങ്ങ​​ളോ​​ട് ചാ​​ണ്ടി ഉ​​മ്മ​​ന്‍ പ്ര​​തി​​ക​​രി​​ച്ചി​​ല്ല.

Related posts

Leave a Comment