ബിജെപിക്ക് കോടികൾ കുമിഞ്ഞുകൂടി; കോണ്‍ഗ്രസിന്‍റെ വരുമാനം ഇടിഞ്ഞു; മ​റ്റ് ആ​റ് ദേ​ശീ​യ പാ​ർ​ട്ടി​ക​ളും വ​രു​മാ​ന​ത്തി​ൽ വ​ള​രെ പിന്നില്‍ ​

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യു​ടെ വ​രു​മാ​നം 2019-20 വ​ർ​ഷ​ത്തി​ൽ 50.34 ശ​ത​മാ​നം വ​ർ​ധി​ച്ച് 3,623.28 കോ​ടി​യി​ലെ​ത്തി.

അ​തേ​സ​മ​യം, കോ​ണ്‍ഗ്ര​സി​ന്‍റെ വ​രു​മാ​നം 25.69 ശ​ത​മാ​നം കു​റ​ഞ്ഞ് 682.21 കോ​ടി രൂ​പ​യി​ലെ​ത്തി.

ബി​ജെ​പി, കോ​ണ്‍ഗ്ര​സ്, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ്, എ​ൻ​സി​പി, സി​പി​എം, സി​പി​ഐ, ബി​എ​സ്പി എ​ന്നീ ഏ​ഴ് ദേ​ശീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം സം​ഭാ​വ​ന​ക​ളി​ലൂ​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പു ബോ​ണ്ടു​ക​ളി​ലൂ​ടെ​യും ല​ഭി​ച്ച​ത് 4758.20 കോ​ടി രൂ​പ​യാ​ണ്.

ഇ​തി​ൽ 76.15 ശ​ത​മാ​നം പ​ണ​വും എ​ത്തി​യ​ത് ബി​ജെ​പി​യു​ടെ കൈ​ക​ളി​ലാ​ണ്.

മ​റ്റ് ആ​റ് ദേ​ശീ​യ പാ​ർ​ട്ടി​ക​ളും വ​രു​മാ​ന​ത്തി​ൽ വ​ള​രെ പി​ന്നി​ലാ​ണ്. കോ​ണ്‍ഗ്ര​സി​ന് 14.24 ശ​ത​മാ​നം ല​ഭി​ച്ച​പ്പോ​ൾ മ​റ്റു​ള്ള പാ​ർ​ട്ടി​ക​ളു​ടെ പ​ങ്ക് 3.33 ശ​ത​മാ​നം മാ​ത്ര​മാ​ണ്.

2018-19 വ​ർ​ഷ​ത്തി​ൽ ബി​ജെ​പി​യു​ടെ വ​രു​മാ​നം 2410.08 കോ​ടി ആ​യി​രു​ന്ന​താ​ണ് 2019-20 വ​ർ​ഷ​ത്തി​ൽ വ​ർ​ധി​ച്ച് 3623.28 കോ​ടി രൂ​പ​യാ​യ​ത്.

അ​തേ​സ​മ​യം 2018-19 വ​ർ​ഷ​ത്തി​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ വ​രു​മാ​നം 918.03 കോ​ടി രൂ​പ ആ​യി​രു​ന്ന​തി​ൽ നി​ന്ന് കു​റ​ഞ്ഞ് 682.21 കോ​ടി രൂ​പ ആ​കു​ക​യാ​ണ് ചെ​യ്ത​ത്.

തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ​വ​രു​മാ​നം മു​ൻ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 192.65 കോ​ടി ആ​യി​രു​ന്ന​തി​ൽ നി​ന്ന് 2019-20 വ​ർ​ഷ​ത്തി​ൽ 143.76 കോ​ടി​യാ​യി ചു​രു​ങ്ങി.

എ​ന്നാ​ൽ, സി​പി​എ​മ്മി​ന്‍റെ വ​രു​മാ​ന​ത്തി​ൽ 2018-19 വ​ർ​ഷം 100.96 കോ​ടി രൂ​പ ആ​യി​രു​ന്ന​തി​ൽ നി​ന്ന് ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം 158.62 കോ​ടി രൂ​പ​യാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

എ​ൻ​സി​പി​യു​ടെ​യും വ​രു​മാ​നം അ​ക്കാ​ല​യ​ള​വി​ൽ 50.71 കോ​ടി രൂ​പ ആ​യി​രു​ന്ന​തി​ൽ നി​ന്ന് 85.58 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. സി​പി​ഐ​യു​ടെ വ​രു​മാ​നം 7.15 കോ​ടി രൂ​പ ആ​യി​രു​ന്ന​തി​ൽ നി​ന്ന് 6.58 കോ​ടി രൂ​പാ​യാ​യി കു​റ​ഞ്ഞു.

Related posts

Leave a Comment