കോ​വി​ഡ് മു​ക്തി നേ​ടി​യ​വ​രി​ൽ ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ ക​ണ്ടു​വ​രു​ന്ന​തു വ​ർ​ധി​ക്കുന്നു! ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ കേന്ദ്രനിർദേശം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച് രോ​ഗം പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ​യെ പ​ക​ർ​ച്ച​വ്യാ​ധി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം.

പ​ക​ർ​ച്ച​വ്യാ​ധി നി​യ​മം അ​നു​സ​രി​ച്ച് ബ്ലാ​ക്ക് ഫം​ഗ​സി​നെ പ​ക​ർ​ച്ച​വ്യാ​ധി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​യ​ച്ച ക​ത്തി​ൽ നി​ർ​ദേ​ശി​ച്ചു.

രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്തി നേ​ടി​യ​വ​രി​ൽ ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ ക​ണ്ടു​വ​രു​ന്ന​തു വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ​യേ​റ്റ് 90 പേ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു.

ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ​യേ​റ്റ​വ​രു​ടെ​യും ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ സം​ശ​യി​ക്കു​ന്ന​വ​രു​ടെ​യും ക​ണ​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.

ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ നി​രീ​ക്ഷി​ക്കു​ന്ന​തി​നും രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്ന​തി​നും ചി​കി​ത്സ ന​ൽ​കു​ന്ന​തി​നും സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

രോ​ഗി​ക​ൾ കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ​സ്ഥാ​നി​ലും തെ​ല​ങ്കാ​ന​യി​ലും ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ​യെ പ​ക​ർ​ച്ച​വ്യാ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment