സം​ഘാ​ട​ക​രു​മാ​യു​ള്ള പ്ര​ശ്ന​ങ്ങള്‍! പ്രീ ​സീ​സ​ണ്‍ ഉ​പേ​ക്ഷി​ച്ച് ബ്ലാ​സ്റ്റേ​ഴ്സ് തി​രി​ച്ചെ​ത്തി

കൊ​ച്ചി: യു​എ​ഇ​യി​ലെ പ്രീ ​സീ​സ​ണ്‍ പ​രി​ശീ​ല​നം അ​വ​സാ​നി​പ്പി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തി. സം​ഘാ​ട​ക​രു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് യു​എ​ഇ പ​ര്യ​ട​നം ബ്ലാ​സ്റ്റേ​ഴ്സ് അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​ട്ടോ​ടെ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ടീ​മം​ഗ​ങ്ങ​ൾ​ക്ക് ആ​രാ​ധ​ക​ർ സ്വീ​ക​ര​ണം ന​ൽ​കി. ഈ ​മാ​സം നാ​ലി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് യു​എ​ഇ​യി​ൽ എ​ത്തി​യ​ത്.

ഒ​രു മ​ത്സ​രം മാ​ത്ര​മാ​ണു ടീ​മി​ന് അ​വി​ടെ ക​ളി​ക്കാ​നാ​യ​ത്. ദി​ബാ അ​ൽ ഫു​ജൈ​യ്റ ക്ല​ബാ​യി​രു​ന്നു എ​തി​രാ​ളി​ക​ൾ. പി​ന്നീ​ട് സ്പോ​ണ്‍​സ​ർ​മാ​രാ​യ മി​ച്ചി സ്പോ​ർ​ട്സു​മാ​യി അ​ഭി​പ്രാ​യ ഭി​ന്ന​ത ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ടീം ​നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. വാ​ഗ്ദാ​നം ചെ​യ്ത സൗ​ക​ര്യ​ങ്ങ​ൾ സ്പോ​ണ്‍​സ​ർ​മാ​ർ ടീ​മി​ന് ന​ൽ​കി​യി​ല്ലെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് പ​റ​ഞ്ഞു. മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ കൂ​ടി യു​എ​ഇ​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ക​ളി​ക്കേ​ണ്ട​താ​യി​രു​ന്നു.

യു​എ​ഇ​യി​ൽ ചെ​ന്ന് പ​ത്ത് ദി​വ​സം പോ​ലും തി​ക​യും മു​ന്പാ​ണ് ടീ​മി​ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​ന്നി​ട്ടു​ള്ള​ത്. ഇ​തോ​ടെ വി​ദേ​ശ ടീ​മു​ക​ളു​മാ​യി മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ടീ​മി​ന് ന​ഷ്ട​മാ​യ​ത്. പ്രീ ​സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തു​ട​ർ​ന്നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും മ​ത്സ​ര​ങ്ങ​ളും ഇ​നി കൊ​ച്ചി​യി​ൽ ന​ട​ക്കും.

ഒ​ക്ടോ​ബ​ർ 20നാ​ണ് ഐ​എ​സ്എ​ൽ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ എ​ടി​കെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി. ഡ​ച്ച് ഫു​ട്ബോ​ൾ താ​ര​മാ​യി​രു​ന്ന എ​ൽ​കോ ഷാ​ട്ടോ​രി​യാ​ണ് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​ന് മു​ൻ​പ് ഇ​ന്ത്യ​ൻ ക്ല​ബു​ക​ളു​മാ​യി സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കാ​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ശ്ര​മം.

Related posts