യു​വാവ് തോ​ടി​നു സ​മീ​പം മരി്ച നിലയിൽ; മൃ​ത​ദേ​ഹ​ത്തി​ൽ മു​തി​കി​ലും ത​ല​യ്ക്കും വെ​ട്ടേറ്റ പാടുകൾ

തി​രു​വ​ന​ന്ത​പു​രം : ചി​റ​യി​ൻ​കീ​ഴ് മു​ട​പു​രം  തെ​ങ്ങും​വി​ള മു​ക്കോ​ണി തോ​ടി​നു സ​മീ​പം  യു​വാ​വി​ന്‍റെ മൃ​ത​ദേഹം ​ക​ണ്ടെ​ത്തി. അരയതുരത്തി സ്വദേശി അജിത് (31) ആണ് മരിച്ചതെന്ന് പോലീ സ് പറഞ്ഞു.  ഇയാളുടെ പേരിൽ അടി പിടി കേസുകൾ നിലവിലുണ്ട്.  മൃ​ത​ദേ​ഹ​ത്തി​ൽ മു​തി​കി​ലും ത​ല​യ്ക്കും വെ​ട്ടു​ക​ളു​ടെ പാ​ടു​ണ്ട്. 

 ഇ​ന്ന് രാ​വി​ലെ എ​ട്ടോടെ  വ​യ​ൽ പാ​ട​ത്തു കൂ​ടി ന​ട​ന്നു പോ​യ ആ​ളു​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ഹ​രി​യു​ടെ നേ​തൃ​ത്വ ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും  ഡോ​ഗ് സ്‌​ക്വാ​ഡും  സ്ഥ​ല​ത്തെ​ത്തി  അന്വേഷ​ണം ആ​രം​ഭി​ച്ചു.

ക​ഞ്ചാ​വ്, മ​ദ്യ​പാ​നം ഉ​ൾ​പ്പെ​ടെ ന​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഈ ​വി​വ​രം പോ​ലീ​സി​ൽ നി​ര​വ​ധി ത​വ​ണ അ​റി​യി​ച്ചി​ട്ടും പോ​ലീ​സ്  ശ്ര​ദ്ധി​ച്ചി​ട്ടി​ല്ലെ​ന്നും  നാ​ട്ടു​കാ​ർ  പ​റ​യു​ന്നു .

 

Related posts

Leave a Comment