പോ​ലീ​സ് സ്റ്റേ​ഷ​നു ബോം​ബെ​റി​ഞ്ഞ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ; നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ പ്ര​ചാ​ര​ക് പ്ര​വീ​ണ്‍ ഒ​ളി​വി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ ഹ​ർ​ത്താ​ലി​നി​ടെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു നേ​ർ​ക്ക് ബോം​ബെ​റി​ഞ്ഞ കേ​സി​ൽ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ. ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൂ​വ​ത്തൂ​ർ ജ​യ​നാ​ണു പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് സ്റ്റേ​ഷ​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യി​ലും സം​ഘ​ർ​ഷ​ത്തി​ലും ജ​യ​നു പ​ങ്കു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ എ​സ്ഐ​യെ​യും സം​ഘ​ത്തെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ സ്റ്റേ​ഷ​നി​ൽ​നി​ന്നു മോ​ചി​പ്പി​ക്കാ​നെ​ത്തി​യ ആ​ർ​എ​സ്എ​സ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും സി​പി​എം പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷം ന​ട​ന്നി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ആ​ർ​എ​സ്എ​സ് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ പ്ര​ചാ​ര​ക് പ്ര​വീ​ണ്‍, നി​ഷാ​ന്ത് എ​ന്നി​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ബോം​ബ് എ​റി​ഞ്ഞ​ത്.

ഇ​ത് സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. നി​ഷാ​ന്തി​നെ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​വീ​ണ്‍ ഒ​ളി​വി​ലാ​ണ്. ആ​ർ​എ​സ്എ​സി​ന്‍റെ നെ​ടു​മ​ങ്ങാ​ട് സം​ഘ ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് പ്ര​വീ​ണാ​ണ്.

Related posts