തിരുവനന്തപുരം: ലീ സി ബിന്നിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുയർന്ന കൈക്കൂലി ആരോപണത്തിൽ പൊതുമരാമത്തു സെക്രട്ടറിയായിരുന്ന ഗ്യാനേഷ്കുമാറിന്റെ പങ്ക് വിജിലൻസ് അന്വേഷിക്കുന്നു. വിജിലൻസ് തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്നിലെ എസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലാണ് വീണ്ടും പ്രാഥമിക പരിശോധന നടത്തുന്നത്.ഇപ്പോഴത്തെ മുഖ്യ തെരഞ്ഞടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കേ കെഎസ്ടിപി പദ്ധതിയുടെ ഭാഗമായുള്ള എംസി റോഡ് നവീകരണ പദ്ധതിയുടെ ബിൽ മാറി നൽകാൻ രണ്ടു കോടി രൂപആവശ്യപ്പെട്ടെന്നാണുള്ള ആരോപണത്തിലാണ് അന്വേഷണം.കെഎസ്ടിപിയുടെ നിർമാണച്ചുമതലയുണ്ടായിരുന്ന സംയുക്ത സംരംഭമായ ‘പതി ബെൽ’ കന്പനിയുമായി ചേർന്നു പ്രവർത്തിച്ചിരുന്ന മുൻ കരാറുകാരൻ വി.ഒ. സാജന്റെ പരാതി പരിഗണിച്ചാണ് അന്വേഷണം. ഗ്യാനേഷ്കുമാർ കൈക്കൂലി ആവശ്യപ്പെട്ടെന്നു പറഞ്ഞു കേട്ടെന്നാണ് സാജന്റെ പരാതിയിലുള്ളത്. രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട് ഗ്യാനേഷ് കുമാർ 14 കോടി രൂപയുടെ നാലു ബില്ലുകൾ തടഞ്ഞുവച്ചതായി 2006ൽ ആത്മഹത്യ ചെയ്ത പതി…
Read More