ചൈന മാരക രോഗങ്ങളുടെ ഫാക്ടറി ആവുന്നുവോ ! കൊറോണയ്ക്കും പന്നിപ്പനിയ്ക്കും പിന്നാലെ ‘പ്ലേഗും’ വരുന്നുണ്ടെന്ന് ചൈനയുടെ തുറന്നു പറച്ചില്‍…

ചൈന മാരക രോഗങ്ങളുടെ ഫാക്ടറിയാവുന്നുവോ എന്ന ചോദ്യമാണ് കഴിഞ്ഞ ഏതാനും നാളുകളായി ഉയരുന്നത്. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന കോവിഡിനു പിന്നാലെ ചൈനയില്‍ മാരകമായ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്പോഴിതാ മാരകമായ അടുത്ത രോഗം എത്തിക്കഴിഞ്ഞുവെന്ന വിവരമാണ് ഇപ്പോള്‍ ചൈനയില്‍ നിന്ന് പുറത്തു വരുന്നത്. ബൂബോണിക് പ്ലേഗ് ആണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഉത്തര ചൈനയിലെ ഇന്നര്‍ മംഗോളിയ സ്വയംഭരണ പ്രദേശമായ ബയാന്നൂരില്‍ നിന്നാണ് ഞായറാഴ്ച ഇതു സംബന്ധിച്ച മുന്നറിയിപ്പ് വന്നത്.

ലെവല്‍ മൂന്ന് തലത്തിലുള്ള മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പീപ്പിള്‍സ് ഡെയ്ലി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബയാന്നൂരിലെ ഒരു ആശുപത്രിയിലാണ് രണ്ട് പ്ലേഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം അവസാനം വരെ മുന്നറിയിപ്പ് തുടരുമെന്നും ജനം ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറയുന്നു.

ഖൊവ്ഡ് പ്രവിശ്യയില്‍ ബൂബോണിക് പ്ലേഗ് പടരുന്നതായി ജൂലായ് ഒന്നിനാണ് സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ലാബ് പരിശോധനയിലാണ് ഇക്കാര്യം ഞായറാഴ്ച സ്ഥിരീകരിച്ചത്.

പ്രവിശ്യയിലെ 27ഉം 17ഉം വയസ്സുള്ള സഹോദരങ്ങളിലാണ് ഈ രോഗം ആദ്യം കണ്ടെത്തിയത്. ഇവര്‍ എലിവര്‍ഗത്തില്‍പെട്ട ഒരു ജീവിയുടെ മാംസം ഇവര്‍ ഭക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മര്‍മത്ത് എന്നറിയപ്പെടുന്ന ഈ ജീവിയെ ഭക്ഷണമാക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്ലേഗ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 146 പേരെ നിരീക്ഷിണത്തിലേക്ക് മാറ്റി. മര്‍മത്ത് പോലെയുള്ള ജീവികളില്‍ നിന്ന് പടരുന്ന പ്ലേഗ് ചികിത്സിച്ചില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ രോഗി മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന തന്നെ തുറന്നു പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം പശ്ചിമ മംഗോളിയന്‍ പ്രവിശ്യയിലെ ബയാന്‍-ഉള്‍ഗിയില്‍ മര്‍മത്ത് ഇറച്ചി കഴിച്ച ദമ്പതികള്‍ മരണപ്പെട്ടിരുന്നു. കടുത്ത പനി, തലവേദന, തളര്‍ച്ച, കുളിരും വിറയലുമാണ് ഈ പ്ലേഗിന്റെ ലക്ഷണം. ഗ്രന്ഥികളില്‍ വേദനയും തടിപ്പും അനുഭവപ്പെടാറുമുണ്ട്. കോവിഡിനെ അപേക്ഷിച്ച് മരണസാധ്യത കൂടുതലാണെന്നും ആശങ്കയുളവാക്കുന്ന കാര്യമാണ്.

Related posts

Leave a Comment