ആരും നിയന്ത്രിക്കാനില്ല! വഴിയില്‍ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തി; അഞ്ഞൂറിലധികം എരുമകള്‍ ബാഹുബലി സ്‌റ്റൈലില്‍ ദേശീയപാതയില്‍ അഴിഞ്ഞാടി; ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കും കിട്ടി എട്ടിന്റെപണി

Buffaloes_road

സൂ​​​പ്പ​​​ർ ഹി​​​റ്റ് ചി​​​ത്രം ബാ​​​ഹു​​​ബ​​​ലി 2ലെ ​​​ഒ​​​രു ദൃ​​ശ്യ​​​ത്തെ അ​​​നു​​​സ്മ​​​രി​​​പ്പി​​​ക്കു​​​ന്ന കാ​​​ഴ്ച ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ജ​​​ബ​​​ൽ​​​പു​​രി​​​ൽ അ​​​ര​​​ങ്ങേ​​​റി. ആ​​​രും നി​​​യ​​​ന്ത്രി​​​ക്കാ​​​നി​​​ല്ലാ​​​ത്ത അ​​​ഞ്ഞൂറി​​​ല​​​ധി​​​കം എ​​​രു​​​മ​​​ക​​​ൾ ഇ​​​വി​​​ടു​​​ത്തെ ദേ​​​ശീയ​​പാ​​​ത​​​യി​​​ലൂ​​​ടെ വി​​റ​​ളി​​പി​​ടി​​ച്ച് കു​​തി​​ച്ചു​​പാ​​ഞ്ഞു. എ​​രു​​മ​​ക​​ളു​​ടെ തേ​​രോ​​ട്ട​​ത്തി​​ൽ പ​​​ന്ത്ര​​​ണ്ടി​​​ല​​​ധി​​​കം ആ​​​ളു​​​ക​​ൾ​​ക്ക് പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​​യ്തു. ഇ​​​വ കാ​​​ര​​​ണം മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ദേ​​​ശീ​​​യപാ​​​ത​​​യി​​​ലെ ഗ​​​താ​​​ഗ​​​തം മു​​​ട​​​ങ്ങി.

എ​​​രു​​​മ​​​ക​​​ളെ വ​​​ള​​​ർ​​​ത്തി​​​യി​​​രു​​​ന്ന​​​വ​​​ർ​​​ത​​​ന്നെ​​​യാ​​​ണ് ഇ​​​വ​​​യെ ഇ​​​ങ്ങ​​​നെ അ​​​ഴി​​​ച്ചു വി​​ര​​ട്ടി​​വി​​​ട്ട​​​ത്. ജ​​​ബ​​​ൽ​​​പു​​​രി​​​ന​​​ട​​​ത്തു​​​ള്ള പ​​​രി​​​യ​​​ത്ത് ന​​​ദി​​​യു​​​ടെ തീ​​​ര​​​ത്ത് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഡെ​​യ​​​റി ഫാ​​​മു​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​വ​​​രു​​​ടെ എ​​​രു​​​മ​​​ക​​​ളാ​​​യി​​​രു​​​ന്നു ഇ​​​വ. ന​​​ദീതീ​​​ര​​​ത്ത് സ്ഥ​​​ലം കൈ​​​യേ​​റി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഫാം ​​​ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​വ​​​രോ​​​ട് അ​​​വി​​​ടെ​​​നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​തി​​​നു ത​​​യാ​​​റാ​​​കാ​​​ത്ത അവ​​​രെ ഒ​​​ഴി​​​പ്പി​​​ക്കാ​​​ൻ പോ​​​ലീ​​​സ് എ​​​ത്തി. ഇ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ക​​​ർ​​​ഷ​​​ക​​​ർ അ​​​വ​​​രു​​​ടെ എ​​​രു​​​മ​​​ക​​​ളെ കെ​​​ട്ട​​​ഴി​​​ച്ചുവി​​​ട്ടു. പോ​​​രാ​​​ത്ത​​​തി​​​ന് അ​​​വ​​​യു​​​ടെയും പോ​​​ലീ​​​സി​​​ന്‍റെയും നേർക്ക് ക​​​ല്ലു​​​പെ​​​റു​​​ക്കി എ​​​റി​​​ഞ്ഞു. ഇതോടെ വിരണ്ട എ​​​രു​​​മ​​​ക​​​ൾ കൂ​​​ട്ട​​​മാ​​​യി റോ​​​ഡി​​​ലേക്കിറങ്ങി ഓടുകയായിരുന്നു.

വ​​​ഴി​​​യി​​​ൽ ക​​​ണ്ട​​​വ​​​രെ​​​യെ​​​ല്ലാം എരുമകൾ കു​​​ത്തി​​​വീ​​​ഴ്ത്തി. ഒ​​​ഴി​​​പ്പി​​​ക്കാ​​​നെ​​​ത്തി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ഒ​​​ടു​​​വി​​​ൽ എ​​​രു​​​മ​​​ക​​​ളെ​​​യും അ​​​വയുടെ ഉ​​​ട​​​മ​​​സ്ഥ​​​രെ​​​യും നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​ന് ആ​​​റു ത​​​വ​​​ണ ക​​​ണ്ണീ​​​ർ​​​വാ​​​ത​​​കം പ്ര​​​യോ​​​ഗി​​​ക്കേ​​​ണ്ടി​​​വ​​​ന്നു. എ​​​രു​​​മ​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി എ​​​രു​​​മ​​​ക​​​ളെ വ​​​ള​​​ർ​​​ത്തി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

Related posts