യു​എ​സ് – ഇ​റാ​ൻ ക​രാ​ർ വെ​ള്ളി​യാ​ഴ്ച ജ​നീ​വ​യി​ൽ: ഡോ​ണ​ൾ​ഡ് ട്രം​പ് പ​ങ്കെ​ടു​ത്തേ​ക്കും

വാ​ഷിം​ഗ്ട​ൺ ഡി​സി: പ​ശ്ചി​മേ​ഷ്യ​യി​ൽ മൂ​ന്നു മാ​സ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന യു​ദ്ധ​ത്തി​ന് അ​വ​സാ​ന​മാ​കു​ന്നു. യു​എ​സ്-​ഇ​റാ​ൻ സ​മാ​ധാ​ന ക​രാ​ർ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ലെ​ബ​ന​നി​ൽ ഉ​ൾ​പ്പെ​ടെ വെ​ടി​നി​ർ​ത്ത​ൽ യാ​ഥാ​ർ​ഥ്യ​മാ​കും. 14 നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ക​രാ​ർ വെ​ള്ളി​യാ​ഴ്ച ജ​നീ​വ​യി​ൽ ഒ​പ്പു​വ​യ്ക്കും. ക​രാ​ർ ഒ​പ്പു​വ​യ്ക്ക​ൽ ച​ട​ങ്ങി​ൽ യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് പ​ങ്കെ​ടു​ക്കും. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ന​യ​ത​ന്ത്ര മു​ന്നേ​റ്റ​മാ​യാ​ണു ക​രാ​റി​നെ വി​ല​യി​രു​ത്ത​ന്ന​ത്. ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്താ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ സ​മ​യം ന​ൽ​കു​മെ​ന്നാ​ണ് ക​രാ​റി​ലു​ള്ള​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ലോ​ക ഊ​ർ​ജ വി​പ​ണി​യി​ലെ പ്ര​തി​സ​ന്ധി അ​വ​സാ​നി​പ്പി​ക്കാ​ൻ, ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ് ക​രാ​റി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. എ​ന്നാ​ൽ യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ക്കാ​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ ഗ​താ​ഗ​തം പൂ​ർ​വാ​വ​സ്ഥ​യി​ലെ​ത്താ​ൻ ഇ​നി​യും വൈ​കും.‌

‌‌ലെ​ബ​ന​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ മേ​ഖ​ല​ക​ളി​ലും ശാ​ശ്വ​ത​മാ​യി യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ക, ഇ​റാ​ന്‍റെ ആ​ഭ്യ​ന്ത​ര​വി​ഷ​യ​ങ്ങ​ളി​ൽ യു​എ​സ് ഇ​ട​പെ​ടി​ല്ലെ​ന്നും പ​ര​മാ​ധി​കാ​ര​ത്തെ മാ​നി​ക്കു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കു​ക, ഇ​റാ​ൻ തു​റ​മു​ഖ​ങ്ങ​ളി​ലെ യു​എ​സ് നാ​വി​ക ഉ​പ​രോ​ധം 30 ദി​വ​സ​ത്തി​ന​കം പൂ​ർ​ണ​മാ​യി നീ​ക്കു​ക, 30 ദി​വ​സ​ത്തി​ന​കം ഇ​റാ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു​ന​ൽ​കു​ക, എ​ണ്ണ, പെ​ട്രോ​കെ​മി​ക്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യ്ക്കു​ള്ള ഉ​പ​രോ​ധം നീ​ക്കു​ക, ഇ​റാ​ന്‍റെ മ​ര​വി​പ്പി​ച്ച ധ​ന​സ്രോ​ത​സു​ക​ളി​ൽ ധാ​ര​ണ​യി​ലെ​ത്തു​ക, യു​എ​സും സ​ഖ്യ​ക​ക്ഷി​ക​ളും ചേ​ർ​ന്ന് കു​റ​ഞ്ഞ​ത് 300 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക, ഇ​റാ​ന്‍റെ ആ​ണ​വ നി​ർ​വ്യാ​പ​ന ഉ​ട​ന്പ​ടി വീ​ണ്ടും ഉ​റ​പ്പാ​ക്കു​ക, അ​ന്തി​മ ക​രാ​ർ യു​എ​ൻ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ പ്ര​മേ​യ​ത്തി​ലൂ​ടെ അം​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി​യ 14 പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ളാ​ണ് ക​രാ​റി​ലു​ള്ള​തെ​ന്ന് ഇ​റാ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ ജ​നീ​വ​യി​ൽ ഔ​ദ്യോ​ഗി​ക ഒ​പ്പു​വ​യ്ക്ക​ൽ ച​ട​ങ്ങ് ന​ട​ക്കു​മെ​ന്ന് ഇ​റാ​ൻ‌ ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി കാ​സിം ഗ​രീ​ബാ​ബാ​ദി അ​റി​യി​ച്ചു. യു​എ​സ് അ​വ​രു​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നു സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​മെ​ന്നും ഗ​രീ​ബാ​ബാ​ദി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഇ​റാ​നു​മാ​യു​ള്ള ക​രാ​ർ പൂ​ർ​ത്തി​യാ​യെ​ന്നും ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കാ​നും നാ​വി​ക ഉ​പ​രോ​ധം അ​ടി​യ​ന്ത​ര​മാ​യി നീ​ക്കാ​നും ഉ​ത്ത​ര​വി​ട്ട​താ​യും ത​ന്‍റെ എ​ൺ​പ​താം ജ​ന്മ​ദി​ന​ത്തി​ൽ ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചു.

ക​രാ​ർ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ആ​ഗോ​ള വി​പ​ണി​യി​ൽ വ​ൻ ഉ​ണ​ർ​വാ​ണ് ദൃ​ശ്യ​മാ​യ​ത്. ടോ​ക്കി​യോ വി​പ​ണി​യി​ൽ അ​സം​സ്‌​കൃ​ത എ​ണ്ണ​വി​ല നാ​ല് ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​ഞ്ഞു. ജ​പ്പാ​ന്‍റെ നി​ക്കി ഓ​ഹ​രി സൂ​ചി​ക മൂ​ന്ന് ശ​ത​മാ​നം ഉ​യ​ർ​ന്നു. യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് ക​രാ​റി​നെ സ്വാ​ഗ​തം ചെ​യ്തു. ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഇ​റാ​നു മേ​ലു​ള്ള ഉ​പ​രോ​ധ​ങ്ങ​ൾ നീ​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment