ഭ​ർ​ത്താ​വ് ബ​ർ​ഗ​ർ വാ​ങ്ങാ​ൻ മ​റ​ന്നു; വി​വാ​ഹ​മോ​ച​ന​ത്തി​നൊ​രു​ങ്ങി ഭാ​ര്യ

ഭ​ർ​ത്താ​വ് ബ​ർ​ഗ​ർ വാ​ങ്ങു​വാ​ൻ മ​റ​ന്ന​തി​നെ തു​ട​ർ​ന്ന് വി​വാ​ഹ​മോ​ച​ന​ത്തി​നൊ​രു​ങ്ങി ഭാ​ര്യ. അ​ബു​ദാ​ബി​യി​ലാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഭ​ർ​ത്താ​വ് ക​റ​ങ്ങു​വാ​ൻ പോ​യ​പ്പോ​ൾ വീ​ട്ടി​ൽ ഭാ​ര്യ ത​നി​ച്ചാ​യി​രു​ന്നു. രാ​ത്രി​യി​ൽ ക​ഴി​ക്കു​വാ​ൻ ബ​ർ​ഗ​ർ വാ​ങ്ങി വ​രാം എ​ന്ന് പ​റ​ഞ്ഞാ​ണ് ഭ​ർ​ത്താ​വ് പോ​യ​ത്.

എ​ന്നാ​ൽ പി​റ്റേ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് ഭ​ർ​ത്താ​വ് എ​ത്തി​യ​ത്. മാ​ത്ര​മ​ല്ല അ​ദ്ദേ​ഹം ബ​ർ​ഗ​ർ വാ​ങ്ങു​വാ​ൻ മ​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ൽ കു​പി​ത​യാ​യ ഭാ​ര്യ, ഭ​ർ​ത്താ​വു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​പോ​കു​ക​യു​മാ​യി​രു​ന്നു. ഇ​വ​ർ പി​ന്നീ​ട് വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തു.

വി​വാ​ഹ ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള യാ​ഥാ​ർ​ത്ഥ്യം ദ​മ്പ​തി​ക​ൾ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ഇ​ത് മ​ന​സി​ലാ​യാ​ൽ പ്ര​ശ്ന​ങ്ങ​ൾ കു​റ​യു​മെ​ന്നും ചെ​റി​യ കാ​ര്യ​ങ്ങ​ളെ തു​ട​ർ​ന്ന് വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​ൽ മാ​റ്റം വ​രു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ഹ​സ​ൻ അ​ൽ മ​സ്രൂ​ദി പ​റ​ഞ്ഞു.

Related posts