ബ​സി​ന്‍റെ ഡോ​ർ തെ​റി​ച്ചു വീ​ണു​ണ്ടാ​യ അ​പ​ക​ടം; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ; ഗു​രു​ത​ര പ​രി​ക്കേ​റ്റ കുട്ടിയുടെ നില ഗുരുതരം

കൊ​ച്ചി: സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റു​ടെ കാ​ബി​ന്‍റെ വാ​തി​ൽ ത​ല​യി​ൽ വീ​ണു ഗു​രു​ത​ര പ​രി​ക്കേ​റ്റ പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി​യ ബാ​ല​ൻ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്.

അ​തി​നി​ടെ, സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളു​രു​ത്തി സ്വ​ദേ​ശി ശ​ര​തി​നെ​യാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. കാ​ക്ക​നാ​ട് തൂ​തി​യൂ​ർ ക​ണ്ണി​ച്ചി​റ പ്ര​കാ​ശ​ന്‍റെ മ​ക​ൻ ആ​കാ​ശി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​മ്മാ​വ​ന്‍റെ കൂ​ടെ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യ​വേ ബ​സ് ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്തെ വാ​തി​ൽ ഇ​ള​കി ആ​കാ​ശി​ന്‍റെ ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കാ​ക്ക​നാ​ട്-​പെ​രു​ന്പ​ട​പ്പ് റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സാ​ണു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ബ​സ് ഉ​ട​മ​ക്കെ​തി​രേ കേ​സെ​ടു​ത്ത പോ​ലീ​സ് ബ​സ് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ബ​സ് ഓ​ടി​ച്ച​തി​ന് കേ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് കൈ​മാ​റും. ബ​സി​ന്‍റെ പെ​ർ​മി​റ്റ് അ​ധി​കൃ​ത​ർ റ​ദ്ദാ​ക്കു​മെ​ന്നാ​ണു സൂ​ച​ന.

Related posts