വെ​നീ​സി​ൽ ‌‌മേ​ൽ​പ്പാ​ല​ത്തി​ൽ​നി​ന്ന് ബ​സ് വീ​ണ് 21 മ​ര​ണം

വെ​നീ​സ്: ഇ​റ്റാ​ലി​യ​ൻ ന​ഗ​ര​മാ​യ വെ​നീ​സി​ൽ ബ​സ് മേ​ൽ​പ്പാ​ല​ത്തി​ൽ​നി​ന്ന് താ​ഴേ​ക്ക് പ​തി​ച്ച് ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം 21 പേ​ർ മ​രി​ച്ചു. 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് മേ​ൽ​പ്പാ​ല​ത്തി​ൽ താ​ഴെ​യു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്തേ​ക്കാ​ണ് പ​തി​ച്ച​ത്.

മാ​ർ​ഗേ​ര ജി​ല്ല​യി​ലെ ക്യാ​മ്പ് സൈ​റ്റി​ലേ​ക്ക് വി​നോ​ദ സ​ഞ്ച​രി​ക​ളെ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ത്ത് താ​ഴേ​ക്ക് പ​തി​ച്ച ബ​സി​നു തീ​പി​ടി​ച്ചു. അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

മീ​ഥെ​യ്ൻ വാ​ത​കം ഉ​പ​യോ​ഗി​ച്ച് ഓ​ടു​ന്ന ബ​സ് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണാ​ണ് തീ​പി​ടി​ച്ച​തെ​ന്ന് പ​റ​യു​ന്നു. മ​രി​ച്ച​വ​രി​ൽ അ​ഞ്ച് യു​ക്രെ​യ്ൻ​കാ​രും ഒ​രു ജ​ർ​മ​ൻ​കാ​ര​നും ഇ​റ്റാ​ലി​യ​ൻ ഡ്രൈ​വ​റു​മു​ണ്ട്.

Related posts

Leave a Comment