തി​ര​ക്കേ​റി​യ റോ​ഡി​ൽ അ​നാ​വ​ശ്യ​മാ​യി ഹോ​ണ​ടി​ച്ചു; ബ​സ് ഡ്രൈ​വ​റെ ജ​ഡ്ജി “പൊ​ക്കി’

മ​ഞ്ചേ​രി : തി​ര​ക്കേ​റി​യ റോ​ഡി​ൽ ജ​ഡ്ജി​യു​ടെ വാ​ഹ​ന​ത്തി​നു പി​റ​കി​ൽ നി​ര​ന്ത​രം ഹോ​ണ​ടി​ച്ച് ശ​ല്യ​മു​ണ്ടാ​ക്കി​യ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി. മ​ഞ്ചേ​രി-​വ​ഴി​ക്ക​ട​വ്-​മ​രു​ത​ക്ക​ട​വ് റു​ട്ടി​ലോ​ടു​ന്ന കെഎ​ൽ 10 എ ​ഇ 8637 എ​വ​ണ്‍ ബ​സ് ഡ്രൈ​വ​ർ മ​രു​ത തെ​ച്ചി​യോ​ട​ൻ അ​ബ്ദു​ൾ റാ​ഷി​ക്കി (28) നെ​തി​രെ​യാ​ണ് ന​ട​പ​ടി.

മ​ര​ണ​വീ​ട്ടി​ലേ​ക്കു കോ​ട​തി ജീ​വ​ന​ക്കാ​രൊ​ത്തു പോ​വു​ക​യാ​യി​രു​ന്നു മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി എ.​വി നാ​രാ​യ​ണ​ൻ. നി​ല​ന്പൂ​ർ ചെ​ട്ടി​യ​ങ്ങാ​ടി​യി​ലെ​ത്തി​യ​പ്പോ​ൾ റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു. ഈ ​സ​മ​യം പി​റ​കി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സ് നി​ര​ന്ത​രം ഹോ​ണ​ടി​ച്ചു ശ​ല്യ​പ്പെ​ടു​ത്തി.

ശ​ല്യം തു​ട​ർ​ന്ന​പ്പോ​ൾ വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​യ ജ​ഡ്ജി ഡ്രൈ​വ​റെ താ​ക്കീ​ത് ന​ൽ​കി​യെ​ങ്കി​ലും ജ​ന​ത​പ്പ​ടി വ​രെ ഹോ​ണ്‍ അ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ബ​സ് ഡ്രൈ​വ​റെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ നി​ല​ന്പൂ​ർ പോ​ലീ​സി​നു ജ​ഡ്ജി നി​ർ​ദേ​ശം ന​ൽ​കി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ബ്ദു​ൾ റാ​ഷി​ക്കി​നെ കോ​ട​തി പി​രി​യും വ​രെ ത​ട​വി​നു ശി​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം വ​രെ കോ​ട​തി ഹാ​ളി​ന്‍റെ മൂ​ല​യി​ൽ നി​ന്ന പ്ര​തി​യെ പി​ന്നീ​ട് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment