മൊ​ബൈ​ല്‍ ഫോ​ണ്‍: വ​ര​മോ ശാ​പ​മോ? വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​വാ​ദം ശ്ര​ദ്ധേ​യ​മാ​യി

വ​ട​ക​ര: തി​രു​വ​ള്ളൂ​ര്‍ ശാ​ന്തി​നി​കേ​ത​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ‘മൊ​ബൈ​ല്‍ ഫോ​ണ്‍: വ​ര​മോ ശാ​പ​മോ’ എ​ന്ന വി​ഷ​യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സം​വാ​ദം വേ​റി​ട്ട പ​രി​പാ​ടി​യാ​യി.

ഇം​ഗ്ലീ​ഷ് പാ​ഠ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സം​വാ​ദം പൂ​ര്‍​ണ​മാ​യും ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ത്തി​ലാ​ണ് ന​ട​ത്തി​യ​ത്. ഉ​ദ്ഘാ​ട​നം, മോ​ഡ​റേ​റ്റ​ര്‍ തു​ട​ങ്ങി​യ​വ എ​ല്ലാം വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ന്നെ കൈ​കാ​ര്യം ചെ​യ്തു.

സാം​സ​ങ്, ആ​പ്പി​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​യി വേ​ര്‍​തി​രി​ഞ്ഞ് ആ​യി​രു​ന്നു സം​വാ​ദം. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി നെ​ഷി​ന്‍ ഫെ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ന ഫാ​ത്തി​മ മോ​ഡ​റേ​റ്റ​റാ​യി. മൊ​ബൈ​ല്‍ ഫോ​ണി​ന്റെ ഗു​ണ ദോ​ഷ​ങ്ങ​ളെ കു​റി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ വീ​റോ​ടെ വാ​ദി​ച്ചു.

ദോ​ഷ​വ​ശ​ങ്ങ​ള്‍ ഏ​റെ ഉ​ണ്ടെ​ങ്കി​ലും നി​ത്യ​ജീ​വി​ത​ത്തി​ല്‍ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത ഒ​ന്നാ​യി​ത്തീ​ര്‍​ന്നി​രി​ക്കു​ന്നു മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ എ​ന്നും പ​ര​മാ​വ​ധി അ​പ​ക​ട​ര​ഹി​ത​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഒ​ടു​വി​ല്‍ നി​ഗ​മ​ന​ത്തി​ലെ​ത്തി.

ഫാ​ത്തി​മ​ത്ത് സ​ഹ്‌​റ, ഹി​ബ ഷെ​റി​ന്‍, കെ ​സി ജു​മാ​ന, ജ​സ്ര കു​ഞ്ഞ​മ്മ​ദ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി​യ പ​രി​പാ​ടി​ക്കു ക്ല​ബ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​ന്‍ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​ഹ​രി​ദാ​സ്, ക്ലാ​സ് പി​ടി​എ ചെ​യ​ര്‍​മാ​ന്‍ കെ.​കു​ഞ്ഞ​മ്മ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment