വേൾഡ് ടൂർ ഫൈനൽസ്: സിന്ധു ഫൈനലിൽ

ഗുവാംഗ്ഷു: ബിഡബ്ല്യൂഎഫ് വേൾഡ് ടൂർ ഫൈനൽസ് ബാഡ്മിന്‍റണിൽ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലിൽ കടന്നു. സെമിഫൈനലിൽ തായ്ലൻഡിന്‍റെ മുൻ ലോക ചാന്പ്യൻ റാറ്റ്ച്നോക് ഇന്‍റനോണിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു കലാശ പോരാട്ടത്തിന് അർഹത നേടിയത്. 54 മിനിറ്റുകൊണ്ട് സിന്ധു മത്സരം കൈയിലാക്കി. സ്കോർ: 21-16, 25-23.

കഴിഞ്ഞ വർഷം വേൾഡ് ടൂർ ഫൈനൽസിൽ റണ്ണർ അപ്പായിരുന്നു സിന്ധു. ഫൈനലിൽ ജപ്പാന്‍റെ നൊസോമി ഒകുഹാരയാണ് സിന്ധുവിന്‍റെ എതിരാളി. പ്രാഥമിക റൗണ്ടിൽ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് സിന്ധു സെമിഫൈനലിന് യോഗ്യത നേടിയത്.

Related posts