ബോംബിനും വെടിയുണ്ടകള്‍ക്കും തൊടാനാകില്ല, രക്തവും ബാത്ത്‌റുമും കാറില്‍ തന്നെ, ഡോണാള്‍ഡ് ട്രംപിന്റെ കാഡിലാക് വണ്‍ കാറിന്റെ വിശേഷങ്ങള്‍

1അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഔദ്യോഗിക കാറിനെ ഒരു കൊട്ടാരമെന്നോ യുദ്ധമുറിയെന്നോ ഒക്കെ വിശേഷിപ്പിക്കാം. അത്രയ്ക്കും സവിശേഷമായ സംവിധാനങ്ങളാണ് കാറിന്റെ പുറത്തും അകത്തും. തന്റെ മുന്‍ഗാമികളെപ്പോലെ കാഡിലാക് വണ്‍ ലിമോസിന്‍ കാറാണ് ട്രംപിനും തയാറാക്കിയിരിക്കുന്നത്. എന്നാല്‍ മറ്റു പ്രസിഡന്റുമാരുടെ കാറിനേക്കാള്‍ അനേകമിരട്ടി സുരക്ഷ ഈ പുതിയ കാറിനുണ്ട്. രാസാക്രമണത്തിനും ബോംബിനും തകര്‍ക്കാനാകാത്ത വാഹനമാണ് ട്രംപിന്റെ കാഡിലാക്. ജനറല്‍ മോട്ടോഴ്‌സിന് 15 മില്യണ്‍ ഡോളറാണ് അമേരിക്ക കാറിനായി നല്കിയിരിക്കുന്നത്. അപ്പോള്‍ തന്നെ ഊഹിക്കാവുന്നതിലും അധികമാണ് സംവിധാനങ്ങള്‍.

കാറിന്റെ ആകെ ഭാരം 4.5 ടണ്ണാണ്. പുറമേനിന്നുള്ള ഏതൊരു ആക്രമണവും കാര്‍ പ്രതിരോധിക്കും. ബുള്ളറ്റ് പ്രൂഫാണ് കാര്‍. അതിശക്തമായ ബോംബ് സ്‌ഫോടനങ്ങള്‍, രാസായുധ പ്രയോഗം, വെടിവയ്പ് എന്നിവയൊന്നും ഏശില്ല. ആവശ്യസമയത്ത് ഉപയോഗിക്കാന്‍ ഓക്‌സിജന്‍ മാസ്കുകള്‍, രക്തം എന്നിവ കാറിനുള്ളില്‍ കരുതിയിട്ടുണ്ട്. ഏഴു പേര്‍ക്ക് സഞ്ചരിക്കാവുന്ന തരത്തിലാണ് കാറിന്റെ രൂപകല്പന. സാധാരണയായി അരമണിക്കൂറില്‍ താഴെയുള്ള യാത്രകള്‍ മാത്രമാണ് പ്രസിഡന്റ് ഈ കാറില്‍ നടത്തുക.
3
അമേരിക്കന്‍ പ്രസിഡന്റ് ഏതു രാജ്യത്തു സന്ദര്‍ശനം നടത്തിയാലും ഈ കാര്‍ വിമാനത്തില്‍ ഒപ്പം കൊണ്ടുപോകും. മുന്‍ പ്രസിഡന്റുമാരുടെ വാഹനത്തിന്റെ നിറമായ ബ്ലാക്ക് സില്‍വര്‍ കളര്‍ തന്നെയായിരിക്കും ട്രംപിന്റെ വാഹനത്തിനും. ഗ്രില്‍ ഡിസൈനിലും ഹെഡ് ലൈറ്റിന്റെ ഡിസൈനിലും മാറ്റമില്ല. ഏത് കാലാവസ്ഥയിലും യാത്ര സുഖമമാക്കുന്നതിന് നൈറ്റ് വിഷന്‍ ക്യാമറകളും ജിപിഎസ്, സാറ്റലൈറ്റ് സംവിധാനങ്ങളും കാറിലുണ്ട്. കാഡിലാക്കിന്റെ ഡോറുകള്‍ക്ക് എട്ട് ഇഞ്ച് ആണ് കനം. ബോയിംഗ് 747 ജെറ്റിന്റെ വാതിലിന് തുല്യമായ ഭാരമുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.

Related posts