കൊച്ചി: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിലെ പുതിയ വേര്‍ഷനായ കോള്‍ ഫോര്‍വേഡിംഗ് തട്ടിപ്പിലൂടെ സ്ംസ്ഥാനത്ത് പണം നഷ്ടമായത് ആറു പേര്‍ക്ക്. ആറു കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്കി.
ബ്ലൂ ഡാര്‍ട്ട് പോലുള്ള കൊറിയര്‍ കമ്പനികളുടെ പേരില്‍ വരുന്ന വ്യാജ എസ്എംഎസുകളിലൂടെയാണ് ഈ തട്ടിപ്പ് നടക്കുന്നത്. കൊറിയര്‍ എന്‍ ക്വയറിയിലേക്കോ ഓര്‍ഡര്‍ സ്ഥിരീകരണത്തിനായോ ലഭിക്കുന്ന ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. ഇത്തരം സന്ദേശങ്ങളില്‍ കൊറിയര്‍ വിവരങ്ങള്‍ അറിയുന്നതിനായോ ഓര്‍ഡര്‍ കണ്ഫര്മേഷനുവേണ്ടിയോ നല്‍കിയിരിക്കുന്ന നമ്പറിലാണ് കോള്‍ ഫോര്‍വേഡിംഗ് തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നത്.
കൊറിയര്‍ വിവരങ്ങള്‍ക്കായി 21 <മൊബൈല്‍ നമ്പര്‍> # എന്ന കോഡ് ഡയല് ചെയ്യാന്‍ തട്ടിപ്പു സംഘം നിങ്ങളോട് ആവശ്യപ്പെടും. ഈ കോഡിന്റെ അപകടം മനസിലാക്കാതെ ആ നമ്പറില്‍ വിളിക്കുകയോ ക്ലിക്ക് ചെയ്യുകയോ ചെയ്യുന്ന സമയം തന്നെ ഫോണിലെ കോള്‍ ഫോര്വേഡിം്ഗ് സംവിധാനം പ്രവര്‍ത്തനക്ഷമമാകുകയും നിങ്ങളുടെ ഫോണിലേക്ക് വരുന്ന കോളുകളും സന്ദേശങ്ങളും മറ്റൊരു നമ്പറിലേക്ക് തിരിച്ചു വിടപ്പെടുകയും ചെയ്യും. ഇതിന്റെ ഭാഗമായി വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനും നിങ്ങളുടെ പേരില്‍ മറ്റുള്ളവരോട് പണം ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ അയയ്ക്കാനും സാധ്യതയുണ്ട്.
ആ ക്ലിക്ക് വേണ്ട
ഫോണില്‍ കോള്‍ ഫോര്‍വേഡിംഗ് ആക്ടിവേറ്റായതായി മനസിലായാല്‍ ഉടന്‍ തന്നെ ##002# എന്ന കോഡ് ഡയല് ചെയ്ത് അത് ഡീ ആക്ടിവേറ്റ് ആക്കണം. വിശ്വാസയോഗ്യമല്ലാത്തതോ ആധികാരികത ഉറപ്പാക്കാത്തതോ ആയ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പോലീസ് മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം സന്ദേ ശങ്ങളില് നല്‍കിയിരിക്കുന്ന ലിങ്കുകള്‍, നമ്പറുകള്‍, അല്ലെങ്കില്‍ കോഡുകള്‍ ക്ലിക്ക് ചെയ്യുകയോ ഡയല് ചെ യ്യുകയോ ചെ യ്യരുത്. തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന നമ്പറിലോ cybercrime.gov.in വഴിയോ പരാതിപ്പെടണമെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു.
സീമ മോഹന്‍ലാല്‍
