ദേ​ശീ​യ​പാ​ത​ക​ളി​ലെ അ​പ​ക​ട സാ​ധ്യ​ത​ക​ൾ; ത​ത്സ​മ​യ അ​ല​ർ​ട്ടി​ന് എ​ൻ​എ​ച്ച്എ​ഐ


പ​ര​വൂ​ർ: ദേ​ശീ​യ പാ​ത​ക​ളി​ൽ ക​ന്നു​കാ​ലി​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്നി​ന് ത​ത്സ​മ​യ അ​ല​ർ​ട്ടു​ക​ൾ പ​രീ​ക്ഷി​ക്കാ​ൻ നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം.ദേ​ശീ​യ പാ​ത​യി​ലെ വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് ത​ത്സ​മ​യ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന ഈ ​സം​വി​ധാ​നം എ​ൻ​എ​ച്ച്എ​ഐ പൈ​ല​റ്റ് പ്രോ​ജ​ക്ട് ആ​യി ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു.

മൂ​ട​ൽ​മ​ഞ്ഞും ദൃ​ശ്യ​ത കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ദേ​ശീ​യ​പാ​ത​ക​ളി​ൽ ക​ന്നു​കാ​ലി​ക​ളു​ടെ പെ​ട്ടെ​ന്നു​ള്ള സ​ഞ്ചാ​രം മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​യ്ക്കു​ക എ​ന്ന​താ​ണ് ഈ ​സം​രം​ഭ​ത്തി​ന്‍റെ ല​ക്ഷ്യം.അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​ന് സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​യി തി​രി​ച്ച​റി​ഞ്ഞി​ട്ടു​ള്ള ജ​യ്പൂ​ർ – ആ​ഗ്ര, ജ​യ്പൂ​ർ – രേ​വാ​രി ദേ​ശീ​യ​പാ​ത ഇ​ട​നാ​ഴി​ക​ളി​ലാ​ണ് പൈ​ല​റ്റ് സം​രം​ഭം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

പൈ​ല​റ്റ് പ്രോ​ജ​ക്ടി​ന് കീ​ഴി​ൽ ദേ​ശീ​യ പാ​ത​യി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ലൊ​ക്കേ​ഷ​ൻ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​ല​ർ​ട്ടു​ക​ൾ ന​ൽ​കും. ഉ​യ​ർ​ന്ന അ​പ​ക​ട സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​ന് പത്തു കി​ലോ​മീ​റ്റ​ർ മു​മ്പു​ത​ന്നെ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കും. ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് മു​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ക​രു​തു​ന്ന​ത്. പൈ​ല​റ്റ് പ​ദ്ധ​തി​യു​ടെ ഫ​ല​പ്രാ​പ്തി വി​ല​യി​രു​ത്തി കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഈ ​സം​വി​ധാ​നം വ്യാ​പി​പ്പി​ക്കും.

ദേ​ശീ​യ പാ​ത​ക​ളി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​പ​ഭോ​ക്തൃ അ​നു​ഭ​വം സു​ഖ​ക​ര​മാ​ക്കാ​നു​മാ​ണ് അ​ഥോ​റി​റ്റി ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment