വിജയ റിക്കാർഡിൽ കോ​​ഹ്‌​ലി റി​​ച്ചാ​​ർ​​ഡ്സിനെ മ​​റി​​ക​​ട​​ന്നു

ഹൈ​​ദ​​രാ​​ബാ​​ദ്: ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് വി​​ജ​​യ​​ങ്ങ​​ളി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ഇ​​തി​​ഹാ​​സം വി​​വ് റി​​ച്ചാ​​ർ​​ഡ്സിനെ മ​​റി​​ക​​ട​​ന്ന് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി. ​ക്യാ​​പ്റ്റ​​നാ​​യി ഏ​​റ്റ​​വും അ​​ധി​​കം വി​​ജ​​യ​​മെ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ റി​​ച്ചാ​​ർ​​ഡ്സിനെ പി​​ന്ത​​ള്ളി കോ​​ഹ്‌​ലി ​ലോ​​ക​​ത്തി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തേ​​ക്കു​​യ​​ർ​​ന്നു. ഹൈ​​ദ​​രാ​​ബാ​​ദ് ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ ആ​​റ് വി​​ക്ക​​റ്റി​​ന് ഓ​​സ്ട്രേ​​ലി​​യ​​യെ കീ​​ഴ​​ട​​ക്കി​​യ​​തോ​​ടെ​​യാ​​ണി​​ത്.

കോ​​ഹ്‌​ലി​​യു​​ടെ ക്യാ​​പ്റ്റ​​ൻ​​സി​​ക്കു കീ​​ഴി​​ൽ ഇ​​ന്ത്യ​​യു​​ടെ 48-ാം ജ​​യ​​മാ​​യി​​രു​​ന്നു ഹൈ​​ദ​​രാ​​ബാ​​ദി​​ലേ​​ത്. 64 ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ കോ​​ഹ്‌​ലി ​ഇ​​ന്ത്യ​​യെ ന​​യി​​ച്ചി​​ട്ടു​​ണ്ട്. റി​​ച്ചാ​​ർ​​ഡ്സ​​ിന്‍റെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ൽ വി​​ൻ​​ഡീ​​സ് 47 ജ​​യം നേ​​ടി.

വി​​ജ​​യ റി​​ക്കാ​​ർ​​ഡിൽ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മു​​ൻ ക്യാ​​പ്റ്റ​​നാ​​യ റി​​ക്കി പോ​​ണ്ടിം​​ഗാ​​ണ് (51 ജ​​യം) ഒ​​ന്നാ​​മ​​ത്. വി​​ൻ​​ഡീ​​സി​​ന്‍റെ ക്ലൈ​​വ് ലോ​​യ്ഡ് (50 ജ​​യം) ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്.

Related posts