പഴയ വാഹനങ്ങൾ തുരുമ്പെടുക്കാന്‍ നിർത്തിയിട്ടിരിക്കുന്നു; പകരം പുതിയ ആഡംബര വാഹനങ്ങൾ വാങ്ങാൻ നീക്കം; കോർപ്പറേഷന്‍റെ തീരുമാനം വിവാദമാകുന്നു

carതൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ ഹാ​ളി​ന് സ​മീ​പ​മാ​ണ് മു​ൻ മേ​യ​ർ​മാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന അം​ബാ​സ​ഡ​ർ കാ​റും ജീ​പ്പും ക​ണ്ടംത​ള്ളി​യി​രി​ക്കു​ന്ന​ത്. ഇ​ത് ന​ന്നാ​ക്കി റീ ​ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യാ​ൽ വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​മെ​ന്നി​രി​ക്കേ​യാ​ണ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ആ​ഡം​ബ​ര കാ​റു​ക​ൾ വാ​ങ്ങാ​ൻ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ സ​മി​തി ത​യ്യാ​റെ​ടു​ക്കു​ന്ന​ത്.

ഉ​പ​യോ​ഗം ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്ത് കൊ​ടു​ക്കാ​തെ കോ​ർ​പ​റേ​ഷ​ൻ കോ​ന്പൗ​ണ്ടിൽ ​ത​ന്നെ തു​രു​ന്പെ​ടു​ക്കാ​ൻ നി​ർ​ത്തി​യി​ട്ടി​രി​ക്ക​യാ​ണി​പ്പോ​ൾ. ലേ​ലം ചെ​യ്ത് ന​ൽ​കി​യാ​ൽ കോ​ർ​പ​റേ​ഷ​ന് പ​ണം കി​ട്ടു​മെ​ന്നി​രി​ക്കേ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ന​ശി​ച്ചു പോ​കാ​ൻ ഭ​ര​ണ സ​മി​തി വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​ക്ക് ആ​ഡം​ബ​ര കാ​ർ വാ​ങ്ങാ​നു​ള്ള നീ​ക്ക​വും വി​വാ​ദ​മാ​യി​രി​ക്ക​യാ​ണി​പ്പോ​ൾ. സെ​ക്ര​ട്ട​റി​ക്കു പോ​ലും ഇ​ല്ലാ​ത്ത ഇ​ന്നോ​വ കാ​ർ വാ​ങ്ങാ​നു​ള്ള നീ​ക്ക​മാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. നി​ല​വി​ലു​ള്ള പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ ക​ണ്ട ം ത​ള്ളി ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​ക്കി ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ ന​ന്നാ​ക്കാ​തെ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്.

കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഭ​ര​ണ സ​മി​തി​യു​ടെ​യും അ​റി​വോ​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ കോ​ർ​പ​റേ​ഷ​ൻ കോ​ന്പൗ​ണ്ടിച ​ത​ന്നെ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് കോ​ർ​പ​റേ​ഷ​നി​ൽ ന​ട​ക്കു​ന്ന​ത്. കോ​ർ​പ​റേ​ഷ​നി​ൽ നി​ല​വി​ൽ 69 വാ​ഹ​ന​ങ്ങ​ളാ​ണു​ള്ള​ത്.

Related posts