ഷോറൂമിൽ നിന്ന് കാണാതായ  കാ​ര്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്


അ​ഞ്ച​ല്‍: തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റും​മൂ​ട്ടി​ല്‍ നി​ന്നും ക​വ​ര്‍​ച്ച ചെ​യ്ത കാ​ര്‍ അ​ഞ്ച​ലി​ന് സ​മീ​പം ഭാ​ര​തീ​പു​ര​ത്ത് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മെ​ന്ന്‍ പോ​ലീ​സ്.

ഒ​ന്നി​ല​ധി​കം പ്ര​തി​ക​ള്‍ ഉ​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ എ​ത്തി​യ പോ​ലീ​സ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത​യു​ള്ള സൂ​ച​ന​യും ന​ല്‍​കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

മാ​സ്ക് ധ​രി​ച്ച് എ​ത്തി​യ യു​വാ​വ് കാ​ര്‍ ഷോ​റു​മി​ന്‍റെ വാ​തി​ല്‍ കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി മേ​ശ​യി​ല്‍ നി​ന്നും താ​ക്കോ​ല്‍ എ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പി​ന്നീ​ട് സി​സി​ടി​വി കാ​മ​റ​ക​ള്‍ ഓ​ഫ് ചെ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ഞ്ച​ലി​ല്‍ നി​ന്നും ബൈ​ക്ക് ക​വ​ര്‍​ച്ച ചെ​യ്ത് വെ​ഞ്ഞാ​റും​മൂ​ട്ടി​ല്‍ എ​ത്തു​ക​യും ഇ​വി​ടെ​നി​ന്നും യൂ​സ്ഡ് കാ​ര്‍ ഷോ​റൂം കു​ത്തി തു​റ​ന്ന് കാ​ര്‍ മോ​ഷ്ട്ടി​ച്ചു വ​ര​വേ ബൈ​ക്ക് ഇ​ന്ധ​നം തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഉ​പേ​ക്ഷി​ച്ചു.

പി​ന്നീ​ട് കാ​റു​മാ​യി വീ​ണ്ടും അ​ഞ്ച​ല്‍ മേ​ഖ​ല​യി​ല്‍ എ​ത്തു​ക​യും ഭാ​ര​തീ​പു​ര​ത്ത് കാ​ര്‍ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം കാ​ര്‍ ഇ​ന്ധ​നം തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന​ല്ല ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ത് എ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ല്‍ ത​ന്നെ മ​റ്റെ​ന്തി​ങ്കി​ലും ല​ക്ഷ്യം കാ​ര്‍ ക​വ​ര്‍​ച്ച​ക്ക് പി​ന്നി​ലു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഉ​ട​ന്‍ പി​ടി​യി​ലാ​കും. നി​ര​വ​ധി ഇ​ട​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

 

Related posts

Leave a Comment