പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ലു​ള്ള വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ അ​ക്ര​മം; കാറുമായി മുങ്ങി യുവാക്കൾ

പ​യ്യ​ന്നൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ര​മ ഭീ​ഷ​ണി​യു​ള്ള​തി​നാ​ല്‍ പോ​ലീ​സ് സം​ര​ക്ഷ​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ കാ​ങ്കോ​ലി​ലെ വ​ര്‍​ക്ക്ഷോ​പ്പി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മം ന​ട​ത്തി, അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി ന​ല്‍​കി​യ കാ​റു​മാ​യി ക​ട​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ ആ​ല​പ്പ​ട​മ്പ് സ്വാ​മി​മു​ക്കി​ലെ ദി​ഷ്ണു ദി​വാ​ക​ര​ന്‍റെ പ​രാ​തി​യി​ല്‍ രാ​മ​ന്ത​ളി​യി​ലെ മെ​ഹ​റൂ​ഫി​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​ര്‍​ക്കു​മെ​തി​രെ പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് വി. ​കു​ഞ്ഞി​കൃ​ഷ​ണ​ന്‍ അ​നു​ഭാ​വി​യാ​യ സി. ​ദി​വാ​ക​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും മ​ക​ന്‍ ദി​ഷ്ണു ദി​വാ​ക​ര​ന്‍ നോ​ക്കി ന​ട​ത്തു​ന്ന​തു​മാ​യ കാ​ങ്കോ​ലി​ലെ വ​ര്‍​ക്ക്ഷോ​പ്പി​ല്‍ പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ര​ണ്ടുമാ​സ​ങ്ങ​ള്‍​ക്കുമു​മ്പ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി വ​ര്‍​​പ്പി​ലെ​ത്തി​ച്ച കാ​ര്‍ എ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വ​ര്‍​ക്ക് ഷോ​പ്പി​ല്‍​നി​ന്ന് കാ​ര്‍ മാ​റ്റ​ണ​മെ​ന്ന് വാ​ഹ​ന​യു​ട​മ​യ്ക്കു സ​ന്ദേ​ശ​മ​യ​ച്ചി​രു​ന്നു.

ഇ​തേ​തു​ട​ര്‍​ന്നെ​ത്തി​യ ആ​ളു​ക​ള്‍ സ​ര്‍​വീ​സ് ചാ​ര്‍​ജ് ന​ല്‍​കാ​തെ കാ​റെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച ദി​ഷ്ണു​വി​നെ ലോ​ഹാ​യു​ധം കൊ​ണ്ട് താ​ടി​യി​ല്‍ മു​റി​വേ​ല്‍​പ്പി​ക്കു​ക​യും നെ​ഞ്ചി​ലി​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച് കാ​റു​മാ​യി ക​ട​ന്നു​വെ​ന്നു​മാ​ണ് പ​രാ​തി.​പ​രി​ക്കേ​റ്റ ദി​ഷ്ണു​വി​നെ ക​ണ്ണൂ​ര്‍ ഗ​വ. ​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ദി​വാ​ക​ര​നും സ്ഥാ​പ​ന​ത്തി​നും പോ​ലീ​സ് സം​ര​ക്ഷ​ണ​മേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ഈ ​സം​ര​ക്ഷ​ണ​ത്തി​നി​ട​യി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പോ​ലീ​സ് സ്ഥാ​പി​ച്ച​തു​ള്‍​പ്പെ​ടെ​യു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ല്‍ വ​ര്‍​ക്ക്ഷോ​പ്പി​ല്‍ ന​ട​ന്ന അ​ക്ര​മ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​തു​കൂ​ടി പ​രി​ശോ​ധി​ച്ചാ​ണ് പെ​രി​ങ്ങോം പോ​ലീ​സ് പ്ര​തി​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment