സിഐടിയു വിലക്ക് ഏര്‍പ്പെടുത്തിയ കടയില്‍ നിന്നു സാധനം വാങ്ങിയ യുവാവിന് മര്‍ദ്ദനം ! 10 സിഐടിയു തൊഴിലാളികള്‍ക്കെതിരേ കേസ്…

കണ്ണൂരില്‍ സിഐടിയു തൊഴിലാളികള്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പത്ത് സിഐടിയു തൊഴിലാളികള്‍ക്കെതിരേ കേസ്.

മാതമംഗലം സിഐടിയു യൂണിറ്റ് സെക്രട്ടറി മബീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

പയ്യന്നൂര്‍ മാതമംഗലത്ത് നോക്കുകൂലി തര്‍ക്കം നിലനില്‍ക്കുന്ന എസ്ആര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്‌വെയര്‍ ഷോപ്പില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയതിനാണ് അഫ്‌സല്‍ എന്നയാളെ സിഐടിയു തൊഴിലാളികള്‍ നടുറോഡില്‍ വളഞ്ഞിട്ട് തല്ലിയത്.

ഈ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുന്നത് സിഐടിയുക്കാര്‍ വിലക്കിയിരുന്നുവെന്നാണ് പരിക്കേറ്റ അഫ്‌സല്‍ പറയുന്നത്.

ആക്രമണത്തില്‍ അഫ്‌സലിന്റെ തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

സിഐടിയുക്കാര്‍ വിലക്കിയ കടയില്‍ നിന്നും സാധനം വാങ്ങിയതിനാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് അഫ്‌സല്‍ പ്രതികരിച്ചതെങ്കിലും സമരം പൊളിക്കാനെത്തിയ ആളെയാണ് കൈകാര്യം ചെയ്തതെന്നാണ് സിഐടിയു യൂണിയന്‍ സെക്രട്ടറിയുടെ വിശദീകരണം.

Related posts

Leave a Comment