നുണ, കല്ലുവച്ച നുണ, പിന്നെ സ്റ്റാറ്റിസ്റ്റിക്സും. ഇതു സ്ഥിതിവിവരക്കണക്കുകാരെ കളിയാക്കാൻ പണ്ടുമുതലേ ഉള്ള പ്രയോഗമാണ്. ഇന്നലെ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) ഇന്ത്യയുടെ 2016-17 സാമ്പത്തികവർഷത്തെ സാമ്പത്തിക (ജിഡിപി) വളർച്ചയുടെ കണക്ക് പുറത്തുവിട്ടു. രാജ്യത്തെ കറൻസിയിൽ 86 ശതമാനം റദ്ദാക്കപ്പെട്ടതിനു യാതൊരു പ്രത്യാഘാതവും കാണാനില്ലെന്ന മട്ടിലുള്ള കണക്ക്. അതു കാണുമ്പോൾ ആക്ഷേപ പ്രയോഗം ഓർക്കാതെ തരമില്ല. ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ തുടരുന്നു എന്നതാണ് സിഎസ്ഒ പുറത്തുവിട്ട കണക്കിന്റെ ഫലം. ചൈനയുടെ മേൽ നമുക്കൊരു വിജയം. നോട്ട് റദ്ദാക്കൽ പ്രശ്നമായില്ലേ എന്ന ചോദ്യത്തിന് ചീഫ് സ്റ്റാറ്റിസ്റ്റീഷൻ ടി.സി.എ.അനന്ത് നൽകിയ ഉത്തരം പല അർഥങ്ങൾ ഉള്ളതാണ്. “നോട്ട് റദ്ദാക്കലിന്റെ പ്രത്യാഘാതം കണക്കിൽ ഉൾപ്പെട്ടിട്ടില്ലേ എന്ന ചോദ്യം എനിക്കു മനസിലായില്ല. മൂന്നാം ത്രൈമാസത്തിലെ കണക്ക് കാണിക്കുന്നതേ ഞാൻ പറഞ്ഞുള്ളൂ. ഭാവിയിൽ കൂടുതൽ കണക്കുകൾ പുറത്തുവരാം. പക്ഷേ ഇപ്പോൾ…
Read MoreCategory: Business
ജിഎസ്ടി രജിസ്ട്രേഷൻ മാർച്ച് 15
തിരുവനന്തപുരം: ജിഎസ്ടി രജിസ്ട്രേഷനിൽ കേരളം മുൻനിരയിലേക്ക്. സംസ്ഥാനത്ത് 60 ശതമാനം വ്യാപാരികൾ ജിഎസ്ടി എൻറോൾമെന്റ് പൂർത്തിയാക്കി. ഡിജിറ്റൽ സിഗ്നേച്ചർ ഉൾപ്പെടെ എല്ലാ രേഖകളും സമർപ്പിച്ച് എൻറോൾമെന്റ് പൂർത്തിയാക്കിയ വ്യാപാരികളുടെ എണ്ണത്തിൽ കേരളമാണ് ഇപ്പോൾ മുന്നിൽ. രജിസ്റ്റർ ചെയ്യാത്തവർക്കായി മാർച്ച് 15 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. പ്രൊപ്രൈറ്റർഷിപ്പിലുള്ള വ്യാപാരികൾക്ക് ഡിജിറ്റൽ സിഗ്നേച്ചർ ഇല്ലെങ്കിൽക്കൂടിയും ആധാർ ഉപയോഗിച്ച് ഇ സിഗ്നേച്ചർ ചെയ്യാവുന്നതാണ്. ഇതിനായുള്ള സൗകര്യംജിഎസ്ടി പോർട്ടലിൽത്തന്നെ ലഭ്യമാണ്. ജിഎസ്ടി രജിസ്ട്രേഷൻ സംശയനിവാരണത്തിനായി പുതിയ ടെലഫോണ് നന്പറുകൾ നിലവിൽ വന്നു. ബിഎസ്എൻഎലിൽ 0471155300 എന്ന നന്പറിലും മറ്റ് എല്ലാ നെറ്റ് വർക്കുകളിലും 04712115098 എന്ന നന്പറിലും ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ രണ്ടര ലക്ഷം വരുന്ന വ്യാപാരികളാണ് ജിഎസ്ടി സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്. നിലവിൽ വാണിജ്യനികുതി വകുപ്പിൽ രജിസ്ട്രേഷൻ ഉള്ള എല്ലാ വ്യാപാരികളും ജിഎസ്ടി സംവിധാനത്തിലേക്ക് വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങളും രേഖകളും അപ് ലോഡ്…
Read Moreകുതിപ്പുതുടരുമെന്ന പ്രതീക്ഷയിൽ
ഓഹരി അവലോകനം / സോണിയ ഭാനു ബുള്ളിഷ് ട്രൻഡിൽ സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള ശ്രമത്തിലാണ്. മുൻവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധങ്ങൾ മറികടന്ന ഇൻഡക്സുകൾ കൂടുതൽ തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കുമെന്ന വിശ്വാസത്തിലാണ് ഒരു വിഭാഗം ഫണ്ടുകൾ. സെൻസെക്സ് 424 പോയിന്റും നിഫ്റ്റി 117 പോയിന്റും ഉയർന്നു. പിന്നിട്ട അഞ്ചാഴ്ചകളിൽ ബിഎസ്ഇ 1860 പോയിന്റ് മുന്നേറി. നിഫ്റ്റി സൂചിക ചരിത്രനേട്ടത്തിന് കേവലം രണ്ട് ശതമാനം മാത്രം അകലെയാണ്. നിഫ്റ്റി ഓഗസ്റ്റിനു ശേഷം ആദ്യമായി 8,950 പോയിന്റ് മറികടന്നു. മാർച്ച് മധ്യത്തിൽ രേഖപ്പെടുത്തിയ 9,119 പോയിന്റ് ഈ റാലിയിൽ സൂചിക തകർക്കുമെന്ന വിശ്വാസം ഇതിനിടെ ഓപ്പറേറ്റർമാരിൽ ഉടലെടുത്തു. ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ തിരിച്ചുവരവും മുന്നേറ്റ സാധ്യതകൾക്കു ശക്തിപകർന്നു. വിദേശ ഫണ്ടുകൾ 1736.02 കോടി രൂപയുടെ വില്പന നടത്തിയപ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 2,836.27 കോടി രൂപയുടെ ഓഹരികൾ വാങ്ങി.…
Read Moreലയനചർച്ച നടത്തിയിട്ടില്ലെന്ന് ആക്സിസ് ബാങ്ക്
മുംബൈ: ലയനത്തിലൂടെ വളരേണ്ട സാഹചര്യം ആക്സിസ് ബാങ്കിനില്ലെന്ന് സിഇഒ ഷിഖ ശർമ. അതുകൊണ്ടുതന്നെ ആരുമായും ലയനചർച്ചകൾ നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. കഴിഞ്ഞ ആഴ്ച കോട്ടക് മഹീന്ദ്രയുമായി ലയനത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അവർ. കോട്ടക്കുമായുള്ള ലയനവാർത്തകൾ മറ്റു സ്വകാര്യ ബാങ്കുകൾക്ക് ആക്സിസിന്റെ ഓഹരികൾ വാങ്ങാൻ താത്പര്യമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഇൻഡസ് ഇൻഡ് തുടങ്ങിയ ബാങ്കുകൾ താത്പര്യമറിയിച്ചിരുന്നു.
Read Moreകേരള ടൂറിസം ഫെസ്റ്റിന് വർണാഭമായ തുടക്കം
അബുദാബി: “കേരളത്തിലേക്ക് കൂടുതൽ അറബ് വിനോദ സഞ്ചാരികൾ’ എന്ന ലക്ഷ്യത്തോടെ അബുദാബിയിൽ ആരംഭിച്ച എക്സ്പ്ലോർ കേരളയ്ക്ക് വർണാഭമായ തുടക്കം. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരളത്തിലെ പ്രമുഖ ഹോട്ടൽ റിസോർട്ട് ഓപ്പറേറ്റർമാരാണ് സഞ്ചാരികളെ ആകർഷിക്കുന്നതിനായി ലുലു ഗ്രൂപ്പുമായി സഹകരിച്ച് ഫെസ്റ്റ് നടത്തുന്നത്. ഫെസ്റ്റ് അബുദാബി ടൂറിസം അഥോറിട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ സുൽത്താൻ ഹമദ് അൽ മുതവ്വ അൽ ദാഹിരിയും ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിംഗ് സൂരിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഇത്തരം പരിപാടികൾ സഹായിക്കുമെന്നു സുൽത്താൻ അൽ ദാഹിരി പറഞ്ഞു. കൂടുതൽ ഇന്ത്യൻ സഞ്ചാരികളെ യുഎഇയിലേക്ക് ആകർഷിക്കുന്നതിനായി അബുദാബി ടൂറിസം അഥോറിട്ടി ലുലു ഗ്രൂപ്പുമായി സഹകരിച്ച് കേരളത്തിലും സമാനമായ ടൂറിസം പ്രമോഷൻ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അറബ് പ്രമുഖരും സ്ഥാനപതിയും ചേർന്ന് ചെണ്ടയിൽ താളമിട്ടത് ഉദ്ഘാടന…
Read Moreമെയ്ഡ് ഫോർ ഇന്ത്യയുമായി മൈക്രോസോഫ്റ്റ്
മുംബൈ: മൈക്രോസോഫ്റ്റ് ഇന്ത്യയിലെ ഉപയോക്താക്കൾക്കായി നിർമിച്ച ഉത്പന്നങ്ങൽ ഉടൻ തന്നെ പുറത്തിറക്കുമെന്ന് കന്പനിയുടെ സിഇഒ സത്യ നഡെല്ല. ഇവയിൽ മിക്കതും ഇന്ത്യയിൽ തന്നെയാവും നിർമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മൈക്രോസോഫ്റ്റിന്റെ ഉപയോക്താക്കളെ വളർത്തുക എന്നതാണ് ഈ മാറ്റത്തിന്റെ പ്രധാന ഉദ്ദേശ്യം. വീഡിയോ കോൾ, വോയിസ് കോൾ എന്നീ സൗകര്യങ്ങൾ സാധ്യമാക്കുന്ന സ്കൈപ് ലൈറ്റ് കമ്പനി അവതരിപ്പിച്ചു. മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ കേന്ദ്രമായ ഹൈദരാബാദിലാണ് ഇതിന്റെ രൂപകല്പന.
Read Moreഎയർ ഇന്ത്യ കടക്കെണിയിൽ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി
ന്യൂഡൽഹി: എയർ ഇന്ത്യ ഭീമമായ കടത്തിലാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. സ്വകാര്യ മേഖലയ്ക്കു കൈമാറേണ്ടി വരുമെന്ന് നേരിട്ടു പറയാതെ നിലവിലെ രീതിയിൽ മുന്നോട്ടു പോകാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. എയർഇന്ത്യ കടുത്ത കടക്കെണിയിലാണെന്നും പൊതു മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും പ്രൗഢിയോടെ പറക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നാണു മന്ത്രി പറഞ്ഞത്. അതിനിടെ വിമാനങ്ങൾ വാങ്ങുന്നതിനായി എടുത്ത ഹ്രസ്വകാല വായ്പ തിരിച്ചടക്കുന്നതിനായി രണ്ട് വിമാനങ്ങൾ വിൽപനയ്ക്കു വച്ചു. 1700 കോടി രൂപ കണ്ടെത്തുന്നതിനായി ഡ്രീം ലൈനർ വിമാനങ്ങളായ ബോയിംഗ് 787, ബോയിംഗ് 800 എന്നിവയാണ് വിൽക്കുന്നത്. വിൽപനയ്ക്കു ശേഷം രണ്ട് വിമാനങ്ങളും പണയത്തിനെടുത്ത് സർവീസ് നടത്താനാണ് ആലോചിക്കുന്നത്. പന്ത്രണ്ട് വർഷത്തെ പണയ കാലാവധിയാണ് എയർ ഇന്ത്യ മുന്നോട്ടു വയ്ക്കുന്നത്. എയർ ഇന്ത്യ മെച്ചപ്പെട്ട രീതിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, സാന്പത്തിക സ്ഥിതി ഒട്ടും മെച്ചമല്ല. കഴിഞ്ഞ വർഷത്തെ പ്രവർത്തനത്തിൽ നഷ്ടമൊന്നുമുണ്ടാക്കിയില്ലെങ്കിലും…
Read Moreവെല്ലുവിളികൾക്കു നടുവിൽ “ചന്ദ്ര’ ടാറ്റാ സാരഥ്യത്തിലേക്ക്
മുംബൈ: രാജ്യത്തെ ഏറ്റവും വലുതും പഴക്കംചെന്നതുമായ വ്യവസായ ഗ്രൂപ്പിന്റെ തലവനായി ചന്ദ്ര എന്നു മിത്രങ്ങൾ വിളിക്കുന്ന എൻ. ചന്ദ്രശേഖരൻ ഇന്നു സ്ഥാനമേൽക്കുന്നു. ടാറ്റാ ഗ്രൂപ്പിൽ തന്നെയുള്ള ടിസിഎസിൽ മുപ്പതു വർഷം പ്രവർത്തിച്ച് എട്ടു വർഷമായി അതിനെ നയിച്ചുവന്നയാളാണു ടാറ്റാ സൺസ് ചെയർമാനാകുന്ന ചന്ദ്രശേഖരൻ. 53 വയസുള്ള ഇദ്ദേഹം 150 വർഷത്തെ പാരന്പര്യമുള്ള ടാറ്റാ ഗ്രൂപ്പിന്റെ പാഴ്സിയല്ലാത്ത ആദ്യതലവനാണ്. ഉപ്പുതൊട്ട് സോഫ്റ്റ്വേർ വരെയും പയർ തൊട്ട് ഉരുക്കുവരെയും വ്യാപിച്ചുകിടക്കുന്ന വലിയ സാമ്രാജ്യമാണു ടാറ്റാ ഗ്രൂപ്പ്. ഏഴുലക്ഷം കോടിയിൽപരം രൂപ വിറ്റുവരവുണ്ട് ഗ്രൂപ്പിന്. ലിസ്റ്റ് ചെയ്ത 18 കന്പനികൾക്ക് കഴിഞ്ഞ ധനകാര്യവർഷം 6.35 ലക്ഷം കോടി രൂപ വിറ്റുവരവും 34,921 കോടി രൂപ അറ്റാദായവും ഉണ്ട്. ലാഭത്തിലും വിറ്റുവരവിലും ഏറ്റവും മുമ്പിൽ നിൽക്കുന്നതു ടിസിഎസ് ആണ്. 24,292 കോടി രൂപയാണു ടിസിഎസിന്റെ കഴിഞ്ഞ വർഷത്തെ അറ്റാദായം. ടാറ്റാ മോട്ടോഴ്സ്, ടാറ്റാ…
Read Moreമൂന്നു ലക്ഷം രൂപയിൽ കൂടുതൽ ബാങ്കിൽനിന്ന് പിൻവലിക്കുന്നതിന് വിലക്ക്
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് 2017ലെ ഫിനാൻസ് ബിൽ ആദായനികുതി നിയമത്തിൽ 269 എസ്ടി എന്നൊരു വകുപ്പ് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം കൂട്ടിച്ചേർത്തു. അതനുസരിച്ച് ഇന്ത്യയിൽ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ മൂന്നു ലക്ഷം രൂപയിൽ കൂടുതൽ വരുന്ന ഒരു ഇടപാടിനും പണം കാഷായി നല്കാൻ പാടില്ല. മൂന്നു ലക്ഷം രൂപയിൽ കൂടുതലുള്ള ഒരു ഇടപാടിനുതന്നെ ഒരു ദിവസം പല പ്രാവശ്യമായി പണം കാഷായി നല്കാനും പാടില്ല. അങ്ങനെയുള്ള എല്ലാ ഇടപാടുകൾക്കും അക്കൗണ്ട് പേയി ചെക്കായോ ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ ബാങ്കിൽ കൂടി മാത്രമേ പണം നല്കാൻ സാധിക്കുകയുള്ളൂ. കറൻസി കുറയ്ക്കലിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാർ ഇതു നടപ്പിൽ വരുത്തുന്നത്. എന്നാൽ, താഴെ പറയുന്ന ഇടപാടുകൾക്ക് ഈ നിയമം ബാധകമല്ല. 1) സർക്കാരിൽ അടയ്ക്കുന്ന പണം 2) കോ ഓപ്പറേറ്റീവ് ബാങ്കുകൾ ഉൾപ്പെടെയുള്ള…
Read Moreടാറ്റാ + മൈക്രോസോഫ്റ്റ്= ടാമോ
മുംബൈ: ടാറ്റാ മോട്ടോഴ്സും മൈക്രോസോഫ്റ്റ് ഇന്ത്യയും കൈകോർക്കുന്നു. രാജ്യത്തെ വാഹനപ്രേമികളുടെ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഇരു കമ്പനികളും സഹകരിച്ച് സ്പോർട്സ് കാർ വിപിണിയിലിറക്കാനാണ് പദ്ധതി. ടാമോ എന്നാണ് പുതിയ സ്പോർട്സ് കാറിന്റെ പേര്. മൈക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൻ ഇന്റലിജൻസ് (കൃത്രിമ ബുദ്ധി), ആഡ്വാൻസ് മെഷീൻ ലേണിംഗ്, ഇന്റർനെറ്റ് സംവിധാനങ്ങൾ എന്നിവ കടമെടുത്തായിരിക്കും ടാറ്റാ മോട്ടോഴ്സ് ടാമോ നിർമിക്കുക. ഡ്രൈവിംഗ് അനുഭവം കൂടുതലുള്ള ഈ മോഡൽ കാറുകളുടെ ആദ്യത്തേത് അടുത്ത മാസം ഏഴിന് ജനീവയിൽ നടക്കുന്ന 87-ാമത് ജെനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ പ്രദർശിപ്പിക്കുമെന്ന് ടാറ്റാ മോട്ടോഴ്സ് സിഇഒയും എംഡിയുമായ ഗ്വന്റർ ബുച്ചെക്ക് അറിയിച്ചു.
Read More