ടാ​റ്റാ + മൈ​ക്രോ​സോ​ഫ്റ്റ്= ടാ​മോ

tamoമും​ബൈ: ടാ​റ്റാ മോ​ട്ടോ​ഴ്സും മൈ​ക്രോ​സോ​ഫ്റ്റ് ഇ​ന്ത്യ​യും കൈ​കോ​ർ​ക്കു​ന്നു. രാ​ജ്യ​ത്തെ വാ​ഹ​ന​പ്രേ​മി​ക​ളു​ടെ ഡ്രൈ​വിം​ഗ് അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഇ​രു ക​മ്പ​നി​ക​ളും സ​ഹ​ക​രി​ച്ച് സ്പോ​ർ​ട്സ് കാ​ർ വി​പി​ണി​യി​ലി​റ​ക്കാ​നാ​ണ് പ​ദ്ധ​തി.

ടാ​മോ എ​ന്നാ​ണ് പു​തി​യ സ്പോ​ർ​ട്സ് കാ​റി​ന്‍​റെ പേ​ര്. മൈ​ക്രോ​സോ​ഫ്റ്റി​ന്‍​റെ ആ​ർ​ട്ടി​ഫി​ഷ്യ​ൻ ഇ​ന്‍​റ​ലി​ജ​ൻ​സ് (കൃ​ത്രി​മ ബു​ദ്ധി), ആ​ഡ്വാ​ൻ​സ് മെ​ഷീ​ൻ ലേ​ണിം​ഗ്, ഇ​ന്‍​റ​ർ​നെ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ക​ട​മെ​ടു​ത്താ​യി​രി​ക്കും ടാ​റ്റാ മോ​ട്ടോ​ഴ്സ് ടാ​മോ നി​ർ​മി​ക്കു​ക.

ഡ്രൈ​വിം​ഗ് അ​നു​ഭ​വം കൂ​ടു​ത​ലു​ള്ള ഈ ​മോ​ഡ​ൽ കാ​റു​ക​ളു​ടെ ആ​ദ്യ​ത്തേ​ത് അ​ടു​ത്ത മാ​സം ഏ​ഴി​ന് ജ​നീ​വ​യി​ൽ ന​ട​ക്കു​ന്ന 87-ാമ​ത് ജെ​നീ​വ ഇ​ന്‍​റ​ർ​നാ​ഷ​ണ​ൽ മോ​ട്ടോ​ർ ഷോ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് ടാ​റ്റാ മോ​ട്ടോ​ഴ്സ് സി​ഇ​ഒ​യും എം​ഡി​യു​മാ​യ ഗ്വ​ന്‍​റ​ർ ബു​ച്ചെ​ക്ക് അ​റി​യി​ച്ചു.

Related posts